CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 19 Seconds Ago
Breaking Now

വാട്ട്‌ഫോര്‍ഡ് ഒഐസിസി യുണിറ്റ് മെംബര്‍ഷിപ്പ് വിതരണവും, സിദ്ധാര്‍ത്ഥ് വധത്തില്‍ അപലപനവും നടത്തി

വാട്ട്‌ഫോര്‍ഡ്: ഒഐസിസി വാട്ട്‌ഫോര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിന്‍ സിഎഫ്, ജോസ്ലിന്‍ സിബിക്ക് ആദ്യ മെംബര്‍ഷിപ് നല്‍കിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. 

യുണിറ്റ് പ്രസിഡണ്ട് സണ്ണിമോന്‍ പി മത്തായി യോഗത്തില്‍ അദ്ധൃഷത വഹിച്ചു സംസാരിച്ചു. OICC നാഷണല്‍ വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേല്‍ മുഖ്യ സന്ദേശം നല്‍കിക്കൊണ്ട്  'കോണ്‍ഗ്രസ്സ് അനുഭാവികളെ ചേര്‍ത്തുകൊണ്ട്  പ്രാദേശിക തലങ്ങളില്‍ സാംസ്‌കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കുവാനും, അണികളെ കോര്‍ത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും' പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു.

ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നില്‍ക്കണ്ടുകൊണ്ട്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും, രാജ്യത്തിനു ഭാവി ശോഭനമാക്കുവാന്‍ ഇത് അനിവാര്യമാണെന്നും മനസ്സിലാക്കി ഒഐസിസി തങ്ങളുടേതായ നിര്‍ണ്ണായക പ്രവര്‍ത്തനവും ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി നേതാവ്  സുരജ് കൃഷ്ണന്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ അറുംകൊല വിഷയത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. സിദ്ധാര്‍ത്തിന്റെ മൃഗീയമായ നരഹത്യയില്‍ അപലപിച്ച യോഗം  SFI യെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ആവശ്യപ്പെട്ടു

ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്ഷന്‍ പ്രചാരണത്തില്‍, കെപിസിസി യുടെ  പ്രവാസി സംഘടന എന്ന നിലയില്‍  ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോണ്‍ അഭിപ്രായപ്പെട്ടു. 

സിജന്‍ ജേക്കബ്, മാത്യു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.