CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം ഏപ്രില്‍ 7 ന്; വര്‍ണ്ണാഭമാക്കുവാന്‍ 'വെല്‍ക്കം സ്‌കിറ്റും', കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും, ഡിന്നറും

സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്‌വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും.  അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

ഈസ്റ്ററും, വിഷുവും,  ഈദുള്‍ ഫിത്തറും  നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

യു കെ യിലെ പ്രമുഖ മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് അഡ്വൈസര്‍ സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സര്‍ഗ്ഗം ആഘോഷത്തിലെ മുഖ്യ സ്‌പോണ്‍സറായി പങ്കാളിയാവും. യു കെ യിലെ പ്രമുഖ ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാന്‍ഡുകളുടെ ഹോള്‍സെയില്‍ ഡീലറുമായ 'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ് , പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജക രാവുന്നതാണ്.

ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് 'ബെന്നീസ് കിച്ചന്‍', വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ തയ്യാറാക്കുമ്പോള്‍, ഇടവേളകള്‍ സ്വാദിഷ്ടമാക്കുവാന്‍ കാപ്പിയും, ചൂടന്‍ കേരള പലഹാരങ്ങളുമായി 'മലബാര്‍ ഫുഡ്‌സ്' ഭക്ഷണ സ്റ്റാള്‍ തുറക്കുന്നുമുണ്ട്.  

പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആര്‍സിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടര്‍ന്ന് സന്ദേശം നല്‍കുന്നതുമാണ്. ഏപ്രില്‍ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ 'സ്റ്റാര്‍ട്ടര്‍ മീല്‍' വിതരണം ചെയ്യും. തുടര്‍ന്ന് ഈസ്റ്റര്‍വിഷു ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക വേദിക്ക് ആരംഭം കുറിക്കും.

മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Sajeev07877902457

Praveen07493859312

Wisly- 07450921739

Sahana 07774114938

 

April 7th Sunday, 13:0022:00

Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL

 




കൂടുതല്‍വാര്‍ത്തകള്‍.