ഗ്ലോസ്റ്ററിൽ താമസിക്കുന്ന സിനി ടോബിയുടെ പിതാവ് ജോസഫ് വിളക്കുന്നേല്‍ അന്തരിച്ചു.79 വയസ്സായിരുന്നു. കുറച്ചുദിവസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
ചോളത്തടം സെന്റ് മേരീസ് ചര്‍ച്ചില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് സംസ്‌കാരം.
ഭാര്യ പരേതയായ മേരി ജോസഫ് .
മക്കള്‍ ; ബെന്നി ,ജെസി, ബിജി, വില്‍സണ്‍ ,ജോണി, സിനി ടോബി ,റാണി
മരുമക്കള്‍ ; ലിസി, ബെന്നി, ജോയ്‌സ്, ലീന, സോണിയ, ടോബി, ജോബിന്‍സ്
പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞ് സിനി നാട്ടിലായിരുന്നു.
സിനിയുടെ പിതാവിൻ്റെ വിയോഗത്തില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചും , ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനും (GMA ) അനുശോചനം രേഖപ്പെടുത്തി.പിതാവിൻ്റെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.