CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 1 Seconds Ago
Breaking Now

ലിവർ പൂളിൽ വിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മപ്പെരുന്നാളും ഇടവക ദിനവും... അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ ഇന്നും നാളെയും...

ലിവർ പൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു (ശൂനോയൊ) പെരുന്നാളും ഇടവക വാർഷികവും ഇന്നും നാളെയും ആയി നടത്തപ്പെടുന്നു. ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുവാനായി യു കെ മേഖലയുടെ പാത്രയർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനി യു കെ യിൽ എത്തിച്ചേർന്നു. 


വെള്ളിയാഴ്ച  വൈകിട്ട് അഞ്ചിന് കൊടി ഉയർത്തലോടുകൂടി ആഘോഷ പരിപാടികൾ ആരംഭിക്കുന്നു. ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥന, 6.30 നു സുവിശേഷ പ്രസംഗം, 7.30 നു ആശിർവാദം.

ശനിയാഴ്ച രാവിലെ ഒൻപതിന് പ്രഭാത പ്രാർത്ഥന, പത്തിന് അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, 11.30 നു വിശുദ്ധ ദൈവമാതാവിനോടുള്ള  പ്രത്യേക മധ്യസ്ഥ പ്രാർത്ഥന , 12.30 ധുപ പ്രാർത്ഥന, 1.00 നു ആശിർവാദം, നേർച്ച 2.30 നു ഇടവക വാർഷികത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ , 5.00 മണിക്ക് സമാപനം.

വിശ്വാസികളെവരും പ്രാർത്ഥനയോടെ നേർച്ച കാഴ്ചകളുമായി വന്നു കുർബ്ബാനയിലും, പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണ്.

2004-ൽ സ്ഥാപിതമായ നോർത്ത് വെസ്റ്റിലെ പ്രഥമ ദേവാലയമായ ഇവിടെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച വിശുദ്ധ കുർബ്ബാന നടത്തപ്പെടുന്നു.

 കൂടുതൽ വിവരങ്ങൾക്ക്:-

വികാരി ഫാ. പീറ്റർ കുര്യാക്കോസ് 

സെക്രട്ടറി തൊമ്മച്ചൻ സ്കറിയ:- 07939089420

വൈസ് പ്രസിഡന്റ്‌ രാജു പൗലോസ്:- 07875665520 

പള്ളിയുടെ അഡ്രസ്‌:-

സെന്റ്‌ ഡേവിഡ്‌ ചർച്ച്, റോക്കി ലയിൻ, ചിൽഡ് വാൾ, ലിവർ പൂൾ L161JA




കൂടുതല്‍വാര്‍ത്തകള്‍.