CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 1 Seconds Ago
Breaking Now

കുടുംബ കൂട്ടായ്മകള്‍ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി .മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലെസ്റ്റര്‍ . ഗാര്‍ഹിക സഭകളായ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകള്‍  എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ .രൂപതയിലെ കുടുംബ കൂട്ടായ്മ  ലീഡര്‍മാര്‍മാരുടെ രൂപതാ തല വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ഉയിര്‍പ്പ് കാലത്തില്‍ നാം ആയിരിക്കുമ്പോള്‍ ഈശോ ഉയിര്‍ത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വര്‍ഗം മുഴുവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം .അതോടെ മിശിഹായുടെ മഹത്വത്തില്‍ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത് . തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും , ഇടവകകളിലും ,കൂട്ടായ്മകളിലും  നാം സന്തോഷം കണ്ടെത്തണം , സ്‌നേഹത്തിന്റെ കൂട്ടായ്മകളില്‍ നിന്നാണ് സന്തോഷം ഉണ്ടാകുന്നത് . 

കൂട്ടായ്മകളിലും ,കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികര്‍മ്മം ചെയ്യപ്പെടണം .പ്രാര്‍ഥന നിരതയായ തിരുസഭയുടെ മുഖമാണ്  യാമ നമസ്‌കാരങ്ങളില്‍  പ്രകടമാ കുന്നത് . യാമ പ്രാര്‍ഥനകളിലെ  സജീവ പങ്കാളിത്തം  തിരുസഭയിലെകുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു    രൂപതയിലെ മുഴുവന്‍ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍  എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡര്‍മാര്‍ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത് .

തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന സമ്മേളനത്തില്‍ കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റെവ . ഫാ. ഹാന്‍സ് പുതിയാകുളങ്ങര  കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവര്‍ത്തന രീതികളെയും പറ്റി സംസാരിച്ചു .തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചര്‍ച്ചകള്‍ ,ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ    അവതരണം എന്നിവയും നടന്നു , പ്രോട്ടോ സിഞ്ചെല്ലൂസ്  റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് റെവ ഫാ ജോര്‍ജ് ചേലക്കല്‍ ,.ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട് ,   റെവ ഡോ ടോം ഓലിക്കരോട്ട്   എന്നിവര്‍ പ്രസംഗിച്ചു  കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോഡിനേറ്റര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ എല്ലാ റീജിയനുകളിലെയും കുടുബ കൂട്ടായ്മ റീജിയണല്‍ കോഡിനേറ്റേഴ്‌സ്, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.