CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 5 Seconds Ago
Breaking Now

ഉയിര്‍പ്പ് തിരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്

'തിരുനാളുകളുടെ തിരുനാളെന്ന്' വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കര്‍ത്താവിന്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സന്തോഷവും എല്ലാവര്‍ക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള സമ്പൂര്‍ണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാനവും അവിടുന്ന് പ്രവര്‍ത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേതു

്മിശിഹാ പുനരുജ്ജീവിപ്പിച്ചവര്‍ (ജായ്‌റോസിന്റെ മകള്‍, നായിനിലെ വിധവയുടെ മകന്‍, ബഥാനിയായിലെ ലാസര്‍) മരണത്തിന്റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങള്‍ ഈശോ ജീവന്റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാല്‍ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിന്റെമേലുള്ള സമ്പൂര്‍ണ്ണ വിജയവും മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്കും, മാനുഷികതയില്‍ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂര്‍ണ്ണ രൂപാന്തരീകരണവുമാണ്. ഉത്ഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ്. ''കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെതന്നെ ശുന്യനാക്കിയാണ് മിശിഹാ പാപത്തിന്റെയും മരണത്തിന്റെയും മേല്‍ വിജയം ആഘോഷിക്കുകയും എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം അവന് നല്‍കപ്പെടുകയും

ചെയ്തതെങ്കില്‍''(ഫിലിപ്പി 2:9), മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീര്‍ന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തില്‍ പങ്കുകാരാകു. നോമ്പിന്റെ 50 ദിവസങ്ങള്‍ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.

ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്.

''സമാധാനം നിങ്ങളോടുകൂടെ''എന്നതാണാല്ലോ ഉത്ഥിതന്റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാര്‍ത്ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നല്‍കുന്നത്. അതിനാല്‍ ഉത്ഥാനത്തില്‍ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യുമ്പോള്‍

ഈശോയാകുന്ന യഥാര്‍ത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്. ആശങ്കകളും, ഭയവും, അസമാധാനവും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ ''സമാധാനത്തിന്റെ ദൈവം നിങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഉïായിരിക്കട്ടെ'' (ഫിലിപ്പി 4:9) എന്ന് പ്രാര്‍ത്ഥിക്കുകയും, ഉയിര്‍പ്പു

തിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നു.

മിശിഹായില്‍ സ്‌നേഹപൂര്‍വ്വം,

ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍

(ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി)

 

 




കൂടുതല്‍വാര്‍ത്തകള്‍.