CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 27 Seconds Ago
Breaking Now

ഒരു സഭ വിവിധ സംസ്ക്കാരം ...ന്യൂ കാസ്സിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ സമൂഹങ്ങൾ ഒന്നിക്കുന്നു ...നാളെ

ന്യൂ കാസ്സിൽ: ഒരു വിശ്വാസവും ഒരു മാമോധീസായും ഏറ്റു പറഞ്ഞുകൊണ്ട് , ന്യൂ കാസ്സിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നു. നാളെ ഗേറ്റ്ഷെഡ്‌ കാർഡിനൽ ഹ്യൂംസ് കാത്തലിക്ക് സ്കൂൾ ഹാളിൽ വച്ച് വിശുദ്ധ കുർബ്ബാനയോടെ തുടക്കമാകും.


ന്യൂ കാസ്സിൽ രൂപത ബിഷപ്‌ സീമസ് കണ്ണിംഗ്ഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാനയിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ വിശ്വാസികളും വൈദീകരും പങ്കെടുക്കും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിവിധ സംസ്ക്കാരങ്ങളുടെ തനതു കലാരൂപങ്ങൾ അവതരിപ്പിക്കും. 

സ്നേഹവിരുന്നോടെ സമാപിക്കുന്ന സ്നേഹസംഗമം ന്യൂ കാസ്സിൽ രൂപതയിലെ വൈവിധ്യമാർന്ന സംസ്ക്കാരിക കൂട്ടായ്മയിലെ വിശ്വാസ സാക്ഷ്യമായിരിക്കും. മലയാളി കത്തോലിക്കരുടെ ശക്തമായ സാന്നിധ്യമുള്ള ന്യൂ കാസ്സിൽ രൂപതയിലെ എല്ലാ കത്തോലിക്കാ വിശ്വാസികളും ഈ സ്നേഹ സംഗമത്തിൽ പങ്കെടുത്ത് തങ്ങളുടെ വിശ്വാസം ഏറ്റു പറയണമെന്ന് അഭ്യർത്ഥിക്കുന്നു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങുന്ന പരിപാടികൾ വൈകുന്നേരം മൂന്ന് മണിക്ക് അവസ്സാനിക്കും.

സ്നേഹസംഗമ വേദി: -

Cardinal Hume Catholic School, Old Durham Road, Gateshead. NE9 6RZ 




കൂടുതല്‍വാര്‍ത്തകള്‍.