CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 26 Seconds Ago
Breaking Now

ബർമിങ്ങ്ഹാം സീറോ മലബാർ കാത്തലിക് കണ്‍വെൻഷനായി കിംഗ്സ് ഹാൾ ഒരുങ്ങി

ഈ മാസം 27 -ന് ഞായറാഴ്ച്ച നടക്കുന്ന നാലാമത് സീറോ മലബാർ സഭ കാത്തലിക് കണ്‍വെൻഷനായി സ്റ്റോക്ക്‌ ഓണ്‍ ട്രെൻഡിലെ കിംഗ്സ് ഹാൾ ഒരുങ്ങി. കണ്‍വെൻഷനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.


 

കണ്‍വെൻഷന്റെ പ്രധാന ആകർഷകമായ സ്വാഗത ഡാൻസ് പ്രോഗ്രാമിന്റെ പരിശീലനം സ്റ്റോക്ക്‌ ഓണ്‍ ട്രെൻഡിൽ നടന്നു വരുന്നു. അൻപതോളം  അംഗങ്ങൾ പങ്കെടുക്കുന്ന സ്വാഗത ഡാൻസ് ആണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കണ്‍വെൻഷൻ നടക്കുന്ന കിംഗ്സ് ഹാളിൽ മാത്രം 200 ഓളം കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്.ദൂരെ നിന്ന് കോച്ചുകളിൽ വരുന്നവർക്കും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കിംഗ്സ് ഹാളിന് മുമ്പിലുള്ള പാർക്കിംഗ് കൂടാതെ തൊട്ടടുത്ത്‌ തന്നെ ധാരാളം പാർക്കിംഗ് ലഭ്യമാണ്.


South  Wolf  Street - ST4  4AG

Hide  Street           - ST4 1NL

Aquinas  Street      - ST4  7PZ

Spark  Street         - ST4  7RL

Vale  Street           - ST4  1AF

Elenora Street        - ST4  1QD

ഈ സ്ഥലങ്ങളിലെല്ലാം പാർക്കിംഗ് സൗജന്യമാണെന്ന് ജനറൽ കണ്‍വീനർ ജോസ് അറിയിച്ചു. കണ്‍വെൻഷൻ നടക്കുന്ന കിംഗ്സ് ഹാളിന്റെ അഡ്രസ്‌:

Kings  Hall  , Kings  Way 

ST4 1HH , Stoke  On  Trent 

West  Midlands.




കൂടുതല്‍വാര്‍ത്തകള്‍.