CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 2 Seconds Ago
Breaking Now

ലിവർ പൂളിൽ ഫാ ജസ്റ്റിൻ അലക്സ്‌ നയിക്കുന്ന നവീകരണ ധ്യാനം നവംബർ ഇരുപത്തിയൊൻപത് മുതൽ ...

ലിവർ പൂൾ : എല്ലാ വർഷവും ചെറിയ നോയമ്പ് കാലത്ത് ലിവർ പൂളിൽ കേരള കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഫസർക്കലി നടത്തി വരുന്ന വാർഷിക ധ്യാനം ഈ വർഷം നവംബർ 29,30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടുന്നു. സെന്റ്‌ ഫിലോമിനാസ് ദേവാലയത്തിൽ നവംബർ ഇരുപത്തിയൊൻപത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും നവംബർ മുപ്പത് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെയും ഡിസംബർ ഒന്ന് ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ധ്യാനം നടക്കുന്നത്. 

തിരുവനന്തപുരം അനുഗ്രഹ ഭവൻ ഡയറക്ടർ ഫാ. ജസ്റ്റിൻ അലക്സ്‌ ധ്യാനം നയിക്കുന്നു. തന്റെ പൗ രോഹിത്യ ജീവിത തപസ്സ്യയിലൂടെ വിശ്വാസികൾക്ക് ആത്മീയമായ പുതു ജീവനും പുത്തനുണർവ്വും നല്കിയ ജസ്റ്റിൻ അച്ഛന്റെ ധ്യാനം ലിവർ പൂളിലെ മലയാളികൾക്ക് ഒരു വലിയ അനുഗ്രഹമാകും. തിരുവചനത്തിൽ അധിഷ്ഠിതമായ സ്പിരിച്ച്വൽ ഷെയറിംഗ് , കൈ വെയ്പ് ശുശ്രൂഷ, സൗഖ്യ പ്രാർത്ഥന, കുടുംബ നവീകരണ പ്രാർത്ഥന, കൗണ്‍സിലിംഗ് മുതലായവ ഈ ധ്യാനത്തിന്റെ സവിശേഷതകളായിരിക്കും.


സുരക്ഷിതമായ ഫ്രീ കാർ പാർക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. വാർഷിക നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം പ്രാപിക്കുവാൻ യു കെ യിലെ എല്ലാ മലയാളികളെയും ലിവർ പൂൾ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസർക്കലി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:- 

ജിജിമോൻ മാത്യു :- 07835140423

ജെസ്സി ജിമ്മി :- 07951980102

ടോം തോമസ്‌ :- 07577249750

ജോയ് മേനഞ്ചേരി :- 07527682058

ധ്യാനം നടക്കുന്ന പള്ളിയുടെ അഡ്രസ്‌ :- 

St.Philomena R C Church, Sparrow Hall Road, Liverpool. L96BU




കൂടുതല്‍വാര്‍ത്തകള്‍.