CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 6 Seconds Ago
Breaking Now

വർഷാദ്യ വെള്ളിയാഴ്ച നൈറ്റ് വിജിലും ജപമാല സമർപ്പണവും ബ്രിസ്റ്റോളിൽ ...

വർഷാദ്യ വെള്ളിയാഴ്ച  നൈറ്റ് വിജിൽ നാളെ ഫിഷ്‌ പോണ്ട്സ്  സെന്റ്‌ ജോസഫ്സ്  ദേവാലയത്തിൽ 8.15 നോട്  കൂടി ആഘോഷിക്കപ്പെടുന്നു .

ജപമാല സമർപ്പണത്തോട്  കൂടി ആരംഭിക്കുന്ന നൈറ്റ് വിജിലിൽ ദിവ്യ ബലിയും ആരാധനയും സ്തുതിപ്പും ഉണ്ടായിരിക്കുന്നതാണ് .  കഴിഞ്ഞ വർഷത്തിൽ ദൈവം നല്കിയ നിർലോഭമായ  അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും വരും വർഷം കൂടുതൽ ഐശ്വര്യ പൂർണ്ണവും അനുഗ്രഹപ്രദവുമാക്കാൻ ഈ നൈറ്റ് വിജിൽ ഉപകരിക്കട്ടെയെന്ന് എസ് ടി എസ് എം സി സി  ഡയറക്ടർ ഫാ പോൾ വെട്ടിക്കാട്ട്  വിശ്വാസികളെ ഉത്ബോധിപ്പിച്ചു.

ബ്രിസ്റ്റോൾ കാത്തലിക്  സമൂഹം 2014 മാതാവിന്റെ വർഷമായി ആചരിക്കുന്നതിനാൽ  ഈ നൈറ്റ്  വിജിൽ കൂടുതൽ അനുഗ്രഹ പ്രദമായിരിക്കുമെന്ന്  വിശ്വാസികൾ കരുതുന്നു. നൈറ്റ് വിജിലിൽ ഫ്രാൻസിസ്  കുറുക്കനാം കുന്നേൽ സന്ദേശം നല്കുന്നതായിരിക്കും. തിരു കർമ്മങ്ങൾക്ക് ഫാ ജോയി വയലിൽ മുഖ്യ കാർമ്മികത്വം വഹിക്കും.                         




കൂടുതല്‍വാര്‍ത്തകള്‍.