CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 15 Seconds Ago
Breaking Now

ക്‌നാനായ നോര്‍ത്ത് ഈസ്റ്റ കണ്‍വെന്‍ഷനായി ലീഡ്‌സ് ഒരുങ്ങുന്നു

വടക്കന്‍ ഇംഗ്ലണ്ടിലെ ക്‌നാനായക്കാര്‍ ഉത്സവ ലഹരിയിലായി.ക്‌നാനായ കാതലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ ശനിയാഴ്ച ലീഡ്‌സില്‍ നടക്കുമ്പോള്‍ പുത്തന്‍ ചരിത്രഗാഥ രചിക്കപ്പെടുന്നകയാണ് .നോര്‍ത്ത് ഈസ്റ്റിലെ കുടുംബ കൂട്ടായ്മയില്‍ അംഗങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കും.ശനിയാഴ്ച രാവിലെ പതിനൊന്നിന് ഇസാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ചര്‍ച്ചില്‍ ഫാ സജി മലയില്‍ പുത്തന്‍പുര ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് കുടുംബ സംഗമത്തിന് ശേഷം സമുദായ റാലി നടത്തപ്പെടും.

കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോസഫ്(ബെന്നി) വേങ്ങാച്ചേരിയുടെ അധ്യക്ഷതയില്‍ പൊതുസമ്മേളനം യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി ഉത്ഘാടനം ചെയ്യും.വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം വരിച്ചവരേയും വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ചവരേയും ആദരിക്കും.തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവരിപ്പിക്കുന്ന നയന മനോഹരമായ കലാപരിപാടികള്‍ അരങ്ങേറും.ജോസഫ് വേങ്ങാച്ചേരി കോ ഓര്‍ഡിനേറ്റര്‍ ആയ കോര്‍ കമ്മറ്റിയില്‍ ജോസ് പരപ്പനാട്,പി കെ ഫിലിപ്പ്,ഷിനു വാളത്താറ്റ്,ജിജോ മാധവപ്പള്ളി,ബിജു എബ്രഹാം എന്നിവര്‍ അംഗങ്ങളാണ്.റെജി ജയന്‍ കൊച്ചുവീട്ടില്‍,അലക്‌സ് പള്ളിയമ്പില്‍ എന്നിവരാണ് കളച്ചറല്‍ കമ്മറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് .

വിലാസം

Immaculate haert of Mary church

294Harrogate road

LS17 6LE




കൂടുതല്‍വാര്‍ത്തകള്‍.