CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 44 Seconds Ago
Breaking Now

ഡിസംബറിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ എത്തുന്നു..

വചന പ്രഘോഷണത്തിന്റെ രാജകുമാരന്‍ എന്നു വിശേഷണമുള്ള അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ ഡിസംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.മാഞ്ചസ്റ്ററില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ തടിച്ചുകൂടിയ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ശേഷം യുകെയില്‍ എത്തുന്ന ഫാ സേവ്യര്‍ഖാന്‍ വട്ടായലിന്റെ അഭിഷേകാഗ്നി കണ്‍വെന്‍ഷനായി സെഹിയോന്‍ ടീം അംഗങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചുകഴിഞ്ഞു.

നവംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ബര്‍മ്മിങ്ഹാം അതിരൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ തിമോത്തിയും ഫാ സോജി ഓലിക്കലും ഫാ സാജു ഇലഞ്ഞിയും സംയുക്തമായി നയിക്കും.നവംബര്‍ എട്ടിന് രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന ഏകദിന കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക ധ്യാനം നടക്കും.വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം കിഡ്‌സ് ഫോര്‍ കിങ്ഡത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതാണ് .

വിലാസം

BETHEL CENTRE

B70 7JW




കൂടുതല്‍വാര്‍ത്തകള്‍.