CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 40 Seconds Ago
Breaking Now

നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ ബൈബിള്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ സമാപനം

 ജന്മ നാട്ടിൽ നിന്നുള്ള അകലമോ ഡിസംബറിലെ കൊടും തണുപ്പോ ഞങ്ങളുടെ വിശ്വസ പരിശീലനത്തെ തളർത്തുകയില്ല എന്ന് പ്രഖ്യാപിച്ചു  കൊണ്ട് നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കൽ ബൈബിൾ ഫെസ്റ്റ് ആഘോഷിച്ചു.                                                    

13-ാം തീയ്യതി ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച് രണ്ടാം ഘട്ട മത്സരങ്ങൾ വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു.                                       

പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായി  തിരിച്ചു കളറിംഗ്, ഡ്രോയിംഗ്, പ്രസംഗം, ഉപന്യാസം, ബൈബിൾ ക്വിസ്, സോളോ സൊങ്ങ്, ഗ്രൂപ്പ്‌ സൊങ്ങ് എന്നീ മത്സരങ്ങളെല്ലാം ബൈബിൾ അടിസ്ഥാനത്തിൽ ആയിരുന്നു. ഓരോ മത്സരങ്ങൾക്കും നോർത്തേൺ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലന അധ്യാപകർ റവ.ഫാ.ജോസഫ്‌ കറുകയിലിനോടും റവ.ഫാ.ആന്റണി പെരുമയനോടും ചേർന്ന് നേതൃത്ത്വം നല്കി.                                                    

 ബൈബിൾ ക്വിസ്സ് മത്സരങ്ങൾക്ക് റവ.ഫാ.പോൾ മോർലി നേതൃത്ത്വം നല്കി. എല്ലാ മത്സരങ്ങളുടെയും നിലവാരം  പ്രത്യേകിച്ച് ഉപന്യാസ മത്സരങ്ങൾ നിലവാരം വളരെ മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അറിയിച്ചു. ബൈബിൾ ഫെസ്റ്റ് പോലുളള സംരംഭങ്ങൾ കുട്ടികളുടെ ആദ്ധാത്മീക വളർച്ചയ്ക്ക് മുതൽ കൂട്ടാകുമെന്ന് പല മാതാ പിതാക്കളും  അഭിപ്രായപ്പെട്ടു. വാശിയേറിയ മത്സരത്തിൽ 129 പോയിന്റ്‌ നേടി ഒന്നാം സ്ഥാനതെത്തിയ ബെൽഫാസ്റ്റ് സെന്റ്‌ പോൾസ് കറ്റിക്കിസം സെന്റർ തുടർച്ചയായ രണ്ടാം വർഷവും കുഞ്ഞച്ചൻ എവർറോളിംഗ്ട്രോഫി കരസ്ഥമാക്കി.                                                 

ഡെറി കറ്റിക്കിസം സെന്റർ 72 പോയന്റോടെ രണ്ടാം സ്ഥാനമായ സെൻ്റ്. അൽഫോൻസാ ട്രോഫി കരസ്ഥമാക്കി. ചെറിയ സമൂഹമെങ്കിലും ശക്തമായ പ്രകടനം നടത്തി 64 പോയിന്റ്‌ നേടി മൂന്നാമത്  എത്തി മാർക്കാവ്ക്കാട്ട് മെമ്മോറിയൽ ട്രോഫി നേടിയ ലിസ്ബോണ്‍  സെന്റർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇവ കൂടാതെ ബങ്കർ, ബാലിഹക്കമൂർ, പോർട്ടാഡൌണ്‍, ആൻട്രീം എന്നീ കറ്റിക്കിസം സെന്ററുകളിലെ മത്സരാർഥികളുടെ സംഭാവനകളും മത്സരങ്ങൾക്ക് മാറ്റുകൂട്ടി.                                          

ബൈബിൾ ഫെസ്റ്റിനു അണിയറയിൽ പ്രവർത്തിച്ച മാതാപിതാക്കളും അധ്യാപകരും പ്രത്യേക അഭിനന്ദനമർഹിക്കുന്നു എന്ന് റവ.ഡോ.ആന്റണി  പെരുമായൻ നന്ദി പ്രസംഗത്തിൽ രേഖപ്പെടുത്തി സമ്മാനദാനത്തോടെ പൊതു സമ്മേളനം അവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.