CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 36 Seconds Ago
Breaking Now

അടുത്ത വലിയ നോമ്പുകാലത്ത് ഫാ.സോജി ഒാലിക്കൽ നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം വിഗനിൽ.

സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിലക്കുന്ന പെസഹാരഹസ്യം സവിശേഷമാം വിധം പ്രഘോഷിപ്പിക്കപ്പെടുവാൻ  അടുത്ത വലിയ നോമ്പുകാലത്ത് ഫാ.സോജി ഒാലിക്കലും സെഹിയോൻ യു.കെ ടീം അംഗങ്ങളും ചേർന്ന് നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം വിഗനിൽ  വെച്ച് നടത്തപ്പെടുന്നു. ഓരോ വിശ്വാസികൾക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കുവാനും സ്വന്തം ജീവിതത്തിൽ ദൈവം അനുഗ്രഹിക്കുന മാറ്റങ്ങൾ തിരിച്ചറിയുവാനും അങ്ങനെ ക്രിസ്തുവിൽ അധിഷ്ട്ടിതമായ കുടുംബ ജീവിതം ക്രമപ്പെടുത്തുവാനും ഉതകുന്ന രീതിയിലാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  മാർച്ച്‌ 26 വ്യാഴം, 27 വെള്ളി, 28 ശനി എന്നി ദിവസങ്ങളിൽ മുഴുവൻ സമയവും ധ്യാനത്തിൽ പങ്കെടുക്കുവാൻ ഓരോരുത്തരും തങ്ങളുടെ ജോലിയും അവധിയും മുൻകൂട്ടി ക്രമീകരിക്കുവാൻ ഓർമ്മപ്പെടുത്തുന്നതോടൊപ്പം  ധ്യാനത്തിൽ പങ്കെടുത്ത്  അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും കുട്ടികളെയും പ്രത്യേകമായി ക്ഷണിക്കുന്നു. 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

സലാസ് -07533818673,

നീന -07460839496.




കൂടുതല്‍വാര്‍ത്തകള്‍.