CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 48 Seconds Ago
Breaking Now

പ്രശസ്ത വചന പ്രഘോഷകൻ ഫാ ജോസഫ് മുളങ്ങാട്ടിൽ യു കെ യിൽ ; റെഡ്ഡിച്ച് മുതൽ ന്യൂകാസ്സിൽ വരെ വിവിധ സ്ഥലങ്ങളിൽ ധ്യാനം ...

പ്രശസ്ത വചന   പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ ജോസഫ്  മുലങ്ങാട്ടിൽ രണ്ടു മാസം നീണ്ടു നില്ക്കുന്ന ധ്യാന ശുശ്രൂഷകളുമായി യു കെ യിൽ . എം സി ബി എസ് സഭയുടെ പ്രൊവിൻ ഷ്യാളും  , സിയോണ്‍ മൈനർ സെമിനാരി   തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചിട്ടുള്ള  റെക്ടർതുടങ്ങി ഒട്ടേറെ ചുമതലകൽ വഹിച്ചിട്ടുള്ള മുളങ്ങാട്ടിൽ അച്ഛൻ മികച്ച വാഗ്മിയും ധ്യാന ഗുരുവുമാണ്‌. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ കലുഷിതമാകുന്ന കുടുംബ ബന്ധങ്ങൾ ദൃഡമാക്കുന്നതിനും  പരിശുദ്ധ കുർബ്ബാനയുടെ പ്രസക്തിയും വിളിച്ചോതി അച്ഛൻ ഇപ്പോൾധ്യാനവുമായി യു കെയിൽ ചുറ്റി സഞ്ചരിക്കുകയാണ് . റെഡ്ഡിച്ചിലെ  ലേഡി ഓഫ് മൗണ്ട് ദേവാലയത്തിൽ ഇന്നലെ മുതൽ ആരംഭിച്ച ധ്യാനം മാർച്ച് മാസം ഒന്ന് വരെ നീളും. . തുടർന്ന് പ്രിസ്റ്റണ്‍  സെന്റ്‌ മരിയ ഗുരെത്തി ദേവാലയത്തിൽ മാർച്ച്‌  4 മുതൽ 8 വരെ ദിവസങ്ങളിലും 14.15 തീയതികളിൽ  ഡെവണ്‍ സെക്രട്ട് ഹാർട്ട് ദേവാലയത്തിലും   പത്തൊൻപതാം തീയതി  Ebbw  Vale  ഓൾ സെയിന്റ്സ്  ദേവാലയത്തിലും 20 മുതൽ 22 തീയതികളിൽ ഓക്സ്ഫോർഡ്  സെന്റ്‌ ആന്റണി ഓഫ് പാദുവ ദേവാലയത്തിലും മാർച്ച് 23.24 തീയതികളിൽ ബാൻ ബറി സെന്റ്‌  ജോണ് ദി ബാപ്റ്റിസ്റ്റ്  ദേവാലയത്തിലും , 27 മുതൽ 29 വരെ തീയതികളിൽ ന്യൂ കാസ്സിലെ സെന്റ്‌ റോബർ ട്ട്  ദേവാലയത്തിലും ആയിട്ടാണ് ധ്യാനം നടക്കുക .


1974 ഡിസംബർ19 ന് പട്ടം സ്വെകരിച്ച മുളങ്ങാട്ടിൽ അച്ഛൻ 1975-78 കാലയളവിൽ വൈദികനായിരിക്കെ തന്നെ ആലുവ യു സി കോളേജ്  യൂണിയൻ ചെയർമാനായും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 1978 -80 കാലയളവിൽ ഉദയംപേരൂർ സെന്റ്‌ സെബാസ്റ്റ്യൻസ്  പള്ളി വികാരി ആയിരിക്കെയാണ്  എറണാകുളം മഹാരാജാസ്  കോളേജിൽ നിന്നും എം എ പഠനം പൂർത്തിയാക്കിയത്. പിന്നീട്  Talent എഡിറ്ററായും സിയോണ്‍ മൈനർ സെമിനാരി റെക് ടർ ആയും സേവനം ചെയ്ത ശേഷം എട്ട് വർഷക്കാലം അമേരിക്കയിൽ സേവനം ചെയ്തിരുന്നു .


ഒട്ടേറെ തിരക്കുകൾക്കിടയിലും ലോകം മുഴുവൻ ഓടി നടന്നു സുവിശേഷ വേല തുടരുകയാണ്  അച്ഛനിപ്പോൾ . ഒരു നിമിഷം പോലും ബോറടിക്കാതെ ക്രിസ്തീയ മൂല്യങ്ങൾക്കായി ഹൃദയ വിശുദ്ധിക്ക്  വഴിയൊരുക്കുന്ന ധ്യാനം നിങ്ങളുടെ പരിസരത്ത് ഉണ്ടെങ്കിൽ നഷ്ടപ്പെടാതെ പങ്കെടുക്കുക .
കൂടുതൽ വിവരങ്ങൾക്ക് : ബിജു തോമസ്‌ -07875671980 




കൂടുതല്‍വാര്‍ത്തകള്‍.