CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 11 Seconds Ago
Breaking Now

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോ ഷിപ്പ് യൂറോപ്പ് കണ്‍വൻഷൻ മെയ് 19 മുതൽ 31 വരെ

കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് കണ്‍വൻഷൻ മെയ് 19 ന് വിയന്നയിൽ ആരംഭിക്കും. സഭയല്ല ഹൃദയമാണ് മാറേണ്ടത്, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൽ വിവിധ പൗരസ്ത്യ സുവിശേഷ തല്പരരായ സഭകളിലുള്ള ആളുകൾ ഒരുമിച്ചു ചേരുന്നു.

കോലഞ്ചേരി സെന്റ്‌ പീറ്റെഴ്സ് കോളേജിന്റെ മുൻ പ്രിൻസിപ്പാളും അവൃധധാര, വചന സുധ പ്രഭാഷകനുമായ പ്രൊഫസർ. എം. വൈ. യോഹന്നാൻ സുവിശേഷ സന്ദേശം നൽകും. മെയ് 19 നു വിയന്നയിൽ ആരംഭിക്കുന്ന ബൈബിൾ കണ്‍വൻഷൻ മെയ് 20 ന് എഡിൻബറോ, 22 ന് ബെൽഫാസ്റ്റ്, 23 ന് ഡബ്ലിൻ, 24 ന് കോർക്ക്, 25 ന് മാഞ്ചസ്റ്റർ, 26 ന് യോർക്ക്, 27 ന് ഹെമൽഹാംറ്റട്‌, 28 ന് നോർവിച്ച്, 29 ന് ബെഡ്ഫോർഡ് എന്നിവങ്ങളിൽ നടക്കും.

യൂറോപ്പ് കണ്‍വൻഷന്റെ സമാപന കണ്‍വൻഷൻ മെയ് 30 - 31 തീയതികളിൽ ലണ്ടൻ ഈസ്റ്റ്‌ ഹാമിൽ പ്ലാഷറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

കൂടുതൽ വിവരങ്ങൾക്ക്:

ഷൈജൻ ജോസഫ്‌: 01234960160/07727034175 

  

            




കൂടുതല്‍വാര്‍ത്തകള്‍.