CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 8 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സീറോ മലബാർ പള്ളിയിൽ പരിശുദ്ധാത്മാവിന്റെ നിറവില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു വിദ്യയുടെ ലോകത്തേക്ക്

വിശ്വാസ വെളിച്ചത്തിന്റെ  പ്രഭാപൂരത്തിൽ ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയിൽ പെന്തോകോസ്ത തിരുന്നാൾ സമുചിതമായി ആചരിച്ചു. പള്ളി നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തോട് ചേർന്ന് പള്ളി വികാരിയും ക്ലിഫ്ടൻ രൂപതാ സീറോ-മലബാർ ചാപ്ലിയനുമായ ഫാദർ പോൾ വെട്ടിക്കാട്ട് , പാലാ രൂപതയിൽ നിന്നുള്ള വൈദികരായ സെന്റ്‌ തോമസ്‌ കോളജ്  വൈസ് പ്രിൻസിപ്പാൾ ഫാദർ ജെയിംസ്‌ മംഗലത്ത് , അദ്ധ്യാപകൻ കൂടിയായ പ്രമുഖ സംഗീതഞ്ജൻ ഫാദർ ജീവൻ കഥളിക്കാട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ നടന്ന സമൂഹബലി വിശ്വാസികൾക്ക് മറ്റൊരു ഉണർവേകി. സമൂഹ ബലിക്കുശേഷം ശേഷം നടന്ന ''വിദ്യാരംഭം'ത്തിൽ നിരവധി കുട്ടികൾ പരിശുദ്ധ സന്നിധിയിൽ ആദ്യാക്ഷരം കുറിച്ചു.

55636e5bb2b32.jpg

ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പാലാ രൂപതയിൽ നിന്നുള്ള അധ്യാപക വൈദികരുടെ സാന്നിധ്യം സമൂഹത്തിനു മേലുള്ള ഈശ്വര കൃപയുടെ പ്രതീകമാണെന്ന്  'വിദ്യാരംഭം' നിലവിളക്ക് തെളിയിച്ചു ഉത്ഘാടനം ചെയ്തു കൊണ്ട് ഫാദർ പോൾ വെട്ടിക്കാട്ട് പറഞ്ഞു. സിസ്റ്റർ ലീനാ മേരി, സണ്‍‌ഡേ സ്കൂൾ അസിസ്റ്റന്റ്‌ ഹെഡ് ടീച്ചർ ജെയിംസ്‌ ഫിലിപ്പ്, കൈക്കാരന്മാരായ ജോണ്‍സൻ മാത്യു, സിജി വാധ്യാനത് എന്നിവർ വൈദികർക്കൊപ്പം തിരി തെളിയിച്ചു. തുടർന്ന് കുരുന്നു കുട്ടികൾ ഓരോരുത്തരെയായി ഫാദർ ജെയിംസ്‌ മംഗലത്ത്, ഫാദർ ജീവൻ കഥളിക്കാട്ടിൽ എന്നിവർ ആദ്യാക്ഷരം കുറിപ്പിച്ചു.

55636fb5f0167.jpg

556370a313eae.jpg

5563711588b06.jpg

55637138a3cc2.jpg

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

 


                          . 




കൂടുതല്‍വാര്‍ത്തകള്‍.