CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 50 Seconds Ago
Breaking Now

പോർട്സ്മൗത്ത് സീറോ മലബാർ ചർച്ചിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ

പോർട്സ്മൗത്ത് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ തിരുനാൾ സെപ്റ്റംബർ 6 ഞായറാഴ്ച 3.30 നു ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. പോർട്സ്മൗത്ത് രൂപതയിലെ സീറോ മലബാർ ചാപ്ലിയന്മാരായ റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, ഫാ. ഇടവക വികാരി റവ. ഫാ. രാജേഷ് എബ്രഹാം എന്നിവർ മുഖ്യ കാർമ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന് ഓഗസ്റ്റ്‌ 29 ശനിയാഴ്ച വൈകീട്ട് കൊടിയേറി. ദിവ്യ ബലി, ലദീഞ്ഞ് എന്നിവയും ഉണ്ടായിരുന്നു. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 6 വരെ എല്ലാ ദിവസവും ദിവ്യ ബലിയും നൊവേനയും ഉണ്ടായിരിക്കും. ഈ വർഷം മുതൽ പകർച്ച വ്യാധികളുടെയും മാറാ രോഗങ്ങളുടെയും മധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ കഴുന്ന് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

തിരുനാൾ ദിനമായ സെപ്റ്റംബർ 6 നു മികവേകുവാൻ ആഡംബരമായ പ്രദക്ഷിണവും ചെണ്ടമേളവും തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കും. പരിശുദ്ധ അമ്മയുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഫാ. രാജേഷ് എബ്രഹാം അനത്തിൽ സ്വാഗതം ചെയ്യുന്നു. 

പള്ളിയുടെ വിലാസം:

ST. PAULS CHURCH

PAULSGROVE, ALLAWAY AVENUE      

PO6 4HB

       




കൂടുതല്‍വാര്‍ത്തകള്‍.