CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 3 Seconds Ago
Breaking Now

എസ്സെക്സ് ഹിന്ദു സമാജം അയ്യപ്പ പൂജ ഡിസംബർ 19ന്

വൃശ്ചിക പുലരികൾ കേരളത്തിലെ നാടും നഗരവും അയ്യപ്പ സ്തുതികളാൽ ഭക്ത മുഖരിതം ആവുമ്പോൾ ഗ്രഹാതുരത്വം പേറുന്ന പ്രവാസി സമൂഹവും അയ്യപ്പ ഭക്തരും നാട്ടിലെ വൃശ്ചിക മാസ പുലരികളെ വിദേശ മണ്ണിലേക്കും ആവാഹിച്ചു കഴിഞ്ഞു. ഓണവും ,ശ്രീകൃഷ്ണ ജയന്തിയും, വിഷുവും, ദീപാവലിയും, തിരുവാതിര ഞാറ്റുവേലയും, നവരാത്രി ആഘോഷങ്ങളും പോലെ ഇന്ന് കേരളത്തിലെ മണ്ഡല കാലത്തെ അനുസ്മരിപ്പിക്കും വിധം വിദേശ മണ്ണിലും അയ്യപ്പ പൂജകൾ ജനകീയമായി. മിഡിൽ ഈസ്റ്റിലും - അമേരിക്കയിലും - ആഫ്രിക്കയിലും -യുറോപ്പിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ഹൈന്ദവ സമാജങ്ങൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ചെറിയ കൂട്ടായ്മകളിൽ കൂടിയും കലിയുഗ വരദനായ മണികണ്ഠ സ്വാമിയുടെ ദിവ്യ സന്ദേശം അയ്യപ്പ ഭക്ത സമൂഹത്തിനു പകർന്നു  നല്‍കുന്നു.

ബ്രിട്ടണിലെ മലയാളി ഹൈന്ദവ കുടിയേറ്റ ചരിത്രത്തിൽ ആദ്യമായി കേരളീയ ശൈലിയിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ച എസ്സെക്സ് ഹിന്ദു സമാജം ഈ വർഷത്തെ മണഡലകാല അയ്യപ്പ പൂജയും സമുചിതമായി ആഘോഷിക്കുന്നു. ഡിസംബർ 19ന് ശനിയാഴ്ച വൈകുന്നേരം 3മണിക്ക് എസ്സെക്സിലെ ബാസിൽഡൻ ജയിംസ് ഹോണ്‍സ്ബി സ്കൂൾ ഹാളിൽ ശബരിമല ക്ഷേത്ര മാതൃകയിൽ ഒരുക്കുന്ന താൽക്കാലിക ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹ പ്രതിഷ്ഠ നടത്തി ചൈതന്യ ആവാഹനത്തോടെയാണ് ഈ വർഷത്തെ അയ്യപ്പ പൂജകൾ നടത്തുന്നത്. 

 James Hornsby School 

Leinster road

Basildon

Essex

SS15 5NX  

വിവിധ പൂജകള്‍ക്കും അര്‍ച്ചനകള്‍ക്കും ഈസ്റ്റ്‌ ഹാം മുരുകൻ ക്ഷേത്ര പൂജാരി പ്രസാദ് ഈശ്വർ നേതൃത്വം നല്കും. 

പ്രധാന ചടങ്ങുകളുടെ സമയക്രമം

============================

3:00 PM കൊടിയേറ്റം 

3 :30 PM ഗണപതി പൂജ 

4 :00 PM വിളക്ക് പൂജ 

4 :30 PM അഭിഷേകം 

5 :00 PM സഹസ്രനാമാർചന

5 :30 PM ശനിദോഷ നിവാരണ പൂജ 

6 :00 PM പടി പൂജ & ഭജന 

6 :30 PM ദീപാരാധന 

7 :00 PM അന്നദാനം 

(വിളക്ക് പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിലവിളക്ക് കൊണ്ടു വരേണ്ടതാണ്. ശനിദോഷ നിവാരണ പൂജ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.) 


തത്വമസിയിൽ കുടികൊള്ളുന്ന വാവർ സ്വാമിയും - അയ്യപ്പ സ്വാമിയും കേരളത്തിന്റെ ഹൈന്ദവ ആധ്യാത്മിക ചരിത്രത്തിലെ സുവർണ്ണ സ്മാരകങ്ങളാണ്. മതമൈത്രിയിലേക്കും മാനവികതയിലേക്കും കൂടിയാണ് ശരണം വിളികളോടെ അയ്യപ്പഭക്തന്മാര്‍ ഇരുമുടിക്കെട്ടോടെ കാനനവാസനെ കാണാന്‍ മല ചവിട്ടിത്തുടങ്ങുന്നത്. എസ്സെക്സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജയില്‍ പങ്കെടുത്തു ശ്രീ. ധര്‍മ്മശാസ്താവിന്റെ അനുഗ്രഹാശിസുകളാല്‍ സായുജ്യമടയുവാന്‍ ജാതി, മത, ഭാഷ, വര്‍ണ്ണ സംസ്‌കാര ഭേദമന്യേ ഇംഗ്ലണ്ടിലെ അയ്യപ്പഭക്തരെ സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

രഞ്ജിത്ത് കൊല്ലം : 07503886000

 

സജിലാൽ വാസു  : 07799667739




കൂടുതല്‍വാര്‍ത്തകള്‍.