CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 54 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ പിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾ 24നു രാത്രി 8 മുതൽ; കരോൾ 18 മുതൽ

മാഞ്ചസ്റ്റർ സെന്റ്‌. തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പിറവി തിരുക്കർമ്മങ്ങൾ 24നു  രാത്രി 8 മുതൽ ആരംഭിക്കും. വിഥിൻ ഷോ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി നേതൃത്വം നൽകും. പിറവിയുടെ തിരുക്കർമ്മങ്ങളെ തുടർന്ന് സണ്‍‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ കരോൾ ഗാനാലാപനവും നടക്കും.

ഇടവകയിലെ ഫാമിലി യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള ക്രിസ്തുമസ് കരോൾ ഡിസംബർ 18 നു ആരംഭിക്കും. 18 വെള്ളിയാഴ്ച സെന്റ്‌. അൽഫോൻസ, സെന്റ്‌. ജോണ്‍സ് ഫാമിലി യൂണിറ്റുകൾ വഴിയും 19 ശനിയാഴ്ച സേക്രട്ട് ഹാർട്ട്‌, സെന്റ്‌. ആന്റണി ഫാമിലി യൂണിറ്റുകൾ വഴിയും സെന്റ്‌. ഹഗ്സ് , സെന്റ്‌. മേരീസ് ഫാമിലി യൂണിറ്റുകൾ വഴിയും 21 തിങ്കളാഴ്ച സെന്റ്‌. വിൻസന്റ് ഫാമിലി യൂണിറ്റ് വഴിയുമാണ്‌ കരോൾ സർവ്വീസ് നടക്കുക.

ഈ വർഷം മുതൽ ഇടവകയിലെ മികച്ച പുൽക്കൂട്‌ കണ്ടെത്തുന്നതിനായി പുൽക്കൂട്‌ മത്സരം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ആകർഷങ്ങളായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യൂണിറ്റ് കോ - ഓർഡിനറ്റേഴ്സ് വശം പേരുകൾ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.   

ക്രിസ്തുമസ് ആഘോഷ പരിപാടികളിലും തിരുക്കർമ്മങ്ങളിലും കുടുംബസമേതം പങ്കെടുത്ത് പുൽക്കൂട്ടിൽ പ്രജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.     

            




കൂടുതല്‍വാര്‍ത്തകള്‍.