CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 25 Minutes 11 Seconds Ago
Breaking Now

സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങൾക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ്‌ 30ന്......

ഓഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം സെഹിയോന്‍ ടീം നയിക്കും.

16 മുതല്‍ അവിവാഹിതരായ യുവജനങ്ങള്‍ക്കായി പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റികളിലേക്ക് അഡ്മിഷന് വേണ്ടി തയ്യാറായിരിക്കുന്നവര്‍ക്കും ഉപരി പഠനങ്ങള്‍ നടത്തുന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷ സാമൂഹികവും സാംസ്‌ക്കാരികവും ആത്മീയവുമായ വിഷയങ്ങളിലെ സംശയങ്ങളും സംഘര്‍ഷങ്ങളും കത്തോലിക്ക മതബോധനത്തിന്റെയും ബൈബിളിന്റെയും അടിസ്ഥാനത്തില്‍ ലഘൂകരിച്ചു ദൈവ സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും ആനന്ദകരമായ ജീവിതം നയിക്കുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. 

എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും വചന പ്രഘോഷണവും, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ആന്തരിക സൌഖ്യ പ്രാര്‍ത്ഥന, വിവിധ വര്‍ക്ക്ഷോപ്പുകളും ഉണ്ടായിരിക്കും.  

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

മൈക്കിള്‍: 07748023380

വാർത്ത: തോമസ് കെ. ആന്റണി 




കൂടുതല്‍വാര്‍ത്തകള്‍.