CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 42 Seconds Ago
Breaking Now

ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിവൈൻ മേഴ്സി ബൈബിൾ കൺവെൻഷൻ നാളെ (28/08/2016) ഈസ്റ്റ്ബോണിൽ..

2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനത്തെ മുൻനിർത്തി , യൂറോപ്പ് ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ യുകെ ടീമും നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ബൈബിൾ കൺവെൻഷൻ നാളെ ഞായറാഴ്ച ഈസ്റ്റ്ബോണിൽ നടക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 ന് സമാപിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വി. കുർബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ എന്നിവ ധ്യാനത്തിന്റെ ഭാഗമായുണ്ടാകും. ഈസ്റ്റ്ബോൺ ഔവർ ലേഡി ഓഫ് റാൻസം ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക വൈദികരായ റഗ്ലാൻ, ജെറാർഡ്, നീൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനത്തിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.....

അഡ്രസ്സ്

Our Lady Of Ransom Church.

Grange Road,

Eastbourne,

BN21 4EU.

സമയം: 2pm -7pm

കൂടുതൽ വിവരങ്ങൾക്ക് ;

പാരിഷ് ഓഫീസ്: 

01323723222.

ടോജോ മാത്യു: 07450353100

 

വാർത്ത: ബാബു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.