CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 39 Seconds Ago
Breaking Now

മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി പ്രെസ്റ്റണിൽ ഇരുപത്തിനാലു മണിക്കൂർ ആരാധന

പ്രെസ്റ്റന്‍: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുന്ന സീറോ മലബാര്‍ രൂപത സ്ഥാപനവും, മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആതിഥേയ രൂപതയായ പ്രെസ്റ്റണില്‍ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂര്‍ ആരാധന നടത്തുന്നു. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം ആറുമണിക്ക് പ്രെസ്റ്റണിലെ നിയുക്ത കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ആരാധന ശനിയാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആണ് അവസാനിക്കുന്നത്. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കരുണയുടെ വര്‍ഷത്തില്‍ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹത്തിനു നന്ദി പറയുവാനും, രൂപത സ്ഥാപനവും, മെത്രാഭിഷേക ശുശ്രൂഷകളും ഏറ്റവും മനോഹരമായി നടക്കുവാനും വേണ്ട ദൈവാനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ആരാധന യജ്ഞത്തിന് കാര്‍മികത്വം വഹിക്കുന്നത്   വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ ആണ്. പ്രെസ്റ്റണിലെ സീറോ മലബാര്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുഴുവന്‍ സമയ ആരാധന ശുശ്രൂഷയില്‍ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള  സീറോ മലബാര്‍ വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്, പ്രെസ്റ്റന്‍ രൂപതയില്‍ പെട്ട ബ്ലാക്ക്പൂള്‍, പ്രെസ്റ്റന്‍ ഇടവകകളിലെ കുടുംബ യൂണിറ്റുകള്‍, പ്രാര്‍ത്ഥന കൂട്ടായ്മകള്‍, സണ്‍ഡേ സ്‌കൂള്‍, പാരിഷ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ആണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോണ്‍സണ്‍ സെബാസ്റ്റ്യന്‍, മാത്യു തോമസ്,സിബിച്ചന്‍ വികാരി.റവ ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുമായി ബന്ധപ്പെടുക: 07772026235

വാർത്ത: ജെഗി ജോസഫ്




കൂടുതല്‍വാര്‍ത്തകള്‍.