CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 19 Seconds Ago
Breaking Now

ഗ്ലോസ്റ്ററിൽ ക്ലിഫ്ടൻ രൂപത സീറോ മലബാർ കാത്തലിക് സമൂഹം (CDSMCC) യുവജനങ്ങൾക്കായി ഒരുക്കുന്ന വചനാഭിഷേക കൺവൻഷനും മതാധ്യാപകർക്കു വേണ്ടിയുള്ള പരിശീലനവും സെപ്റ്റംബർ 3ന്

സെഹിയോൻ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കൽ നയിക്കുന്ന വചനാഭിഷേക കൺവൻഷൻ സെപ്റ്റംബർ 3ന് ഗ്ലോസ്റ്ററിലെ സെന്റ്. അഗസ്റ്റിൻ ചർച്ചിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുന്ന കൺവൻഷൻ വൈകേന്നേരം 4 മണിയോടെ സമാപിക്കും. രാവിലെ 9.30 ന് ജപമാലയും,  തുടർന്ന് നടക്കുന്ന ദിവ്യബലിയോടെ കൺവൻഷനു തുടക്കമാകും.

ഫാ. സോജി ഓലിക്കലിനൊപ്പം സെഹിയോൻ യുകെ ടീം അംഗങ്ങളും പ്രസ്തുത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദിവ്യബലി, അനുരഞ്ജന ശുശ്രൂഷ, വചന പ്രഘോഷണം, സ്തുതിപ്പുകൾ, ആരാധന എന്നിവയും ശുശ്രൂഷയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്ലിഫ്ടൻ രൂപതയുടെ മറ്റ് 9 മാസ് സെന്ററുകളിൽ നിന്നുള്ള യുവജനങ്ങളെ ഒന്നിപ്പിച്ചു ഒരു സംഘടനയായി രൂപീകരിക്കുകയും അവർക്ക് വേണ്ടിയുള്ള നേതൃത്വ പരിശീലനം ഫാ. ജോയ് വയലിൽ നൽകുന്നതായിരിക്കും. എട്ടാം ക്ലാസ് മുതൽ ഉള്ള എല്ലാ കുട്ടികളും യുവജനങ്ങളും ഇതിൽ പങ്ക് ചേർന്ന് ആത്മീയവും ധാർമ്മികവുമായ ഉണർവിനായി ഈയവസരം ഉപയോഗിക്കണമെന്ന് ചാപ്ലിൻ ഫാ. പോൽ വെട്ടിക്കാട്ട് CST, പാസ്റ്റർ ടീം അംഗങ്ങളായ റവ. ഫാ. ജോയ് വയലിൽ CST, റവ. ഫാ. സിറിൽ ഇടമന SDB, ഫാ. സണ്ണി പോൾ MSFS, ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയ് സെബാസ്ററ്യൻ അറിയിക്കുന്നു.       

ഇതോടൊപ്പം എല്ലാ കുട്ടികൾക്കും കുമ്പസാരിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.   

യുവതലമുറയുടെ വിശ്വാസ പരിശീലനം സഭയുടെ വലിയ ദൗത്യമാകണം. മാതാവ് എന്ന നിലയിൽ സ്വസന്താനങ്ങളുടെ ജീവിതം മുഴുവനും മിശിഹായുടെ ചൈതന്യത്താൽ പ്രബുദ്ധമാക്കുന്ന വിദ്യാഭ്യാസം നൽകുവാനുള്ള ചുമതല ചുമതല തിരുസഭക്ക് മുന്നിലുണ്ട്.

വത്തിക്കാൻ, കൗൺസിലിന്റെ ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മത അധ്യാപകർക്കായി ക്ലിഫ്ടൻ രൂപത സീറോമലബാർ സമൂഹം ഏകദിന പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 3 ഗ്ലോസ്റ്ററിൽ സെന്റ്. അഗസ്റ്റിൻ പാരിഷ് ഹാളിൽ വച്ച് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയുള്ള ഈ പരിപാടി നയിക്കുന്നത് വിശ്വാസ പരിശീലന രംഗത്തു പ്രഗത്ഭനായ ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, സീറോ മലബാർ ചാപ്ലിയൻ ബിർമിങ്ഹാം ആർച്ച് ഡയോസീസ് ഫാ. ജോയ് വയലിൽ CST എന്നിവരാണ്.  

CDSMCC യുടെ മറ്റ് 9 മാസ് സെന്ററുകളിൽ നിന്നുള്ള എല്ലാ മതാധ്യാപകർക്കും അധ്യാപന പരിശീലനത്തിന് താല്പര്യമുള്ളവർക്കും ഇതിൽ പങ്കെടുത്തു തങ്ങൾക്കുള്ള വിശ്വാസത്തെയും സഭാപരമായ വിജ്ഞാനത്തെയും ആഴപ്പെടുത്തുവാനും മിശിഹായുടെ പൂർണ്ണതയോട് യോജിച്ച വിധത്തിൽ പരിപൂർണ്ണത നേടിയെടുക്കുവാനും ക്ലിഫ്ടൻ രൂപത സീറോ മലബാർ ചാപ്ലിൻ റവ. ഫാ. പോൾ വെട്ടിക്കാട്ട്, പാസ്റ്റർ ടീം അംഗങ്ങളായ ഫാ. ജോയ് വയലിൽ CST, ഫാ. സിറിൽ ഇടമന SDB, ഫാ. സണ്ണി പോൾ MSFS, ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയ് സെബാസ്റ്റ്യൻ എന്നിവർ എല്ലാവരെയും ക്ഷണിക്കുന്നു. 

ഏകദിന ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്കായി ഗ്ലോസ്റ്ററിലെ SMCC കമ്മിറ്റി അംഗങ്ങളെയും യൂത്ത് കോ- ഓർഡിനേറ്റേഴ്‌സും ഇതിന്റെ വിജയത്തിനായി പിന്നിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഫിലിപ് കണ്ടോത്ത്: 07703063836

സിജി വാധ്യാനത്ത്: 0773430395

ജോസഫ്കുട്ടി ദേവസ്യ: 07727242049

അഡ്രസ്:

ST. AUGUSTINE CHURCH, MATSON LINE, GLOUCESTER , GL46ED 

 

വാർത്ത: ഫിലിപ്പ് കണ്ടോത്ത്




കൂടുതല്‍വാര്‍ത്തകള്‍.