CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 15 Seconds Ago
Breaking Now

യുകെകെസിഎ സ്വാൻസി യൂണിറ്റിന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി...

സക്കറിയ പുത്തൻകളം 

സ്വാൻസി ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും വാർഷിക പൊതുസമ്മേളനവും ഗംഭീരമായി ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ SKCA പ്രസിഡന്റ് തങ്കച്ചൻ കനകാലയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോ ജോയി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജി ജോൺ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കുകളും പൊതുയോഗം ഐക്യകണ്ഠമായി പാസാക്കി.

പൊതുയോഗത്തിൽ വച്ച് അടുത്ത കാലയളവിലേക്കുള്ള KCYL ഡയറക്റ്റേഴ്‌സിനെ തിരഞ്ഞെടുത്തു. ബൈജു ജേക്കബ് മെയിൽ ഡയറക്ടർ ആയും ജോർശന ഷാജി ഫീമെയിൽ ഡയറക്ടർ ആയും തിരഞ്ഞെടുക്കപ്പെട്ടു. KCYL ഭാരവാഹികളുമായി തിരഞ്ഞെടുത്ത പ്രസിഡന്റ് മാനുവൽ സജി, വൈസ് പ്രസിഡന്റ് ഡിയോൺ പീറ്റർ, സെക്രട്ടറി ജ്യോത്സന ജിജോ, ജോയിന്റ് സെക്രട്ടറി ജോയൽ ബൈജു, ട്രഷറർ ജോഷ് ബൈജു എന്നിവരെ പൊതുയോഗം അനുമോദിച്ചു.

SKCA യുടെ കഴിഞ്ഞ വർഷത്തെ കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സ്പിരിച്വൽ ഡയറക്ടർ ഫാ. സജി അപ്പോഴിപ്പറമ്പിൽ കേക്ക് മുറിച്ചു ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തു. പിന്നീട് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങു തകർത്തു. ജോയിന്റ് ട്രഷറർ സജിമോൻ സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡന്റ് സജി മലയ മുണ്ടക്കൽ നന്ദിയും പറഞ്ഞു.

 

സെന്റ്. തോമസ് പാരീഷ് ചർച്ച് ഹാളിലാണ് പരിപാടികൾ നടന്നത്. വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ എല്ലാവരും ആസ്വദിച്ചു. ജോയിന്റ് സെക്രട്ടറി ജിജു ഫിലിപ്, കൾച്ചറൽ കോർഡിനേറ്റർ സുജാമോൾ മാണി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.   





കൂടുതല്‍വാര്‍ത്തകള്‍.