CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 30 Seconds Ago
Breaking Now

റവ. ഫാ. ജോർജ് ജോയിയെ കോർ - എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയർത്തുന്നു; ഞായറാഴ്ച നടക്കുന്ന ചടങ്ങിന് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് മുഖ്യ കാർമ്മികത്വം വഹിക്കും...

ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സീനിയർ വൈദികനും മാനേജിങ് കമ്മിറ്റി അംഗവുമായ റവ. ഫാ. ജോർജ് ജോയിക്ക് കോർ - എപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. നാളെ രാവിലെ നോർത്ത് ലണ്ടൻ ഹെമെൽഹെംസ്റ്റേർഡ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ടാണ് കോർ - എപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നത്.
രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാന മദ്ധ്യേ കോർ - എപ്പിസ്‌കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷകളും നടത്തും. യുകെയിലുള്ള മലങ്കര വിശ്വാസികളുടെ കുടിയേറ്റത്തിന് അഞ്ചു പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സ്ഥാനാരോഹണ ചടങ്ങും കോർ - എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന വൈദികനും.
30 വർഷമായി മലങ്കര ഓർത്തഡോക്സ് സുറിയാനി  സഭയുടെ വൈദികനായും 10 വർഷമായി ഇടവക ആരംഭിച്ചത് മുതൽ ലണ്ടൻ ഹെമെൽഹെംസ്റ്റേർഡ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരിയുമാണ്  റവ. ഫാ. ജോർജ് ജോയി. കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബിഡിഎംഡി ബിരുദവും സറാമ്പൂർ സർവ്വകലാശാലയിൽ നിന്നും മാസ്റ്റർ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ റവ. ഫാ. ജോർജ് ജോയി മുൻ തുമ്പമൺ ഭദ്രാസനാധിപൻ ദാനിയേൽ മാർ  ഫീലക്സിനോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ കോട്ടയം വൈദിക സെമിനാരി ലൈബ്രേറിയൻ ,  കൊൽക്കത്ത ബിഷപ്പ്സ് കോളേജ് അദ്ധ്യാപകൻ, ബാംഗ്ലൂർ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രാൻസ്‌ലേറ്റർ അഡ്‌വൈസർ എന്നീ നിലകളിലും സിംഗപ്പൂർ സെന്റ് തോമസ്, മലേഷ്യ സെന്റ് മേരീസ്, ബാംഗ്ലൂർ സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് തോമസ്, സെന്റ് ബസേലിയോസ് എന്നീ സ്ഥലങ്ങളിൽ ഇടവക വികാരിയായും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ മാതൃ ദേവാലയമായ ലണ്ടൻ സെന്റ് ഗ്രിഗോറിയാസ് പള്ളിയിലെ ഇടവക പട്ടക്കാരനായും  യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും ഫാ. ജോർജ് ജോയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എലിസബത്തും ജോയിയാണ് ഭാര്യ. സുദർശൻ തോമസ് ജോയി, ദീപ്തി റേച്ചൽ ജോയി എന്നിവർ മക്കളാണ്.

വാർത്ത: സോജി ടി മാത്യു




കൂടുതല്‍വാര്‍ത്തകള്‍.