CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 22 Minutes 40 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളും ഇടവക വികാരിക്ക് യാത്രയയപ്പും .......

ബ്രിസ്റ്റോള്‍ :- വി. ദൈവ്യ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ഈ മാസം 19, 20 തീയതികളില്‍ പൂര്‍വ്വാധികം ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും ഈ വര്‍ഷത്തെ പെരുന്നാളിന്റെ മുഖ്യ കാര്‍മ്മികത്വം വഹിക്കുവാന്‍ ഇടവകയുടെ ക്ഷണം സ്വീകരിച്ചു ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഡയോസിസിന്റെ ചുമതല വഹിക്കുന്ന H.G. Dr. Youhanon Mar Demetrios മെട്രോപൊളിറ്റന്‍ തിരുമനസു കൊണ്ട് ആശീര്‍വദിക്കപ്പെടുന്നതാണ്.

19 വൈകിട്ട് സന്ധ്യ നമസ്‌കാരംവും തുടര്‍ന്ന് അഭിവന്ദ്യ തീരുമനസിന്റെ അനുഗൃഹീത ധ്യാന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. പെരുനാള്‍ ദിവസമായ 20 ഞായര്‍, പ്രഭാത പ്രാര്‍ത്ഥനയോട് കൂടെ വി. ബലി നടത്തപ്പെടുന്നു, പ്രത്യേക പെരുന്നാള്‍ ശുശ്രൂഷ , പെരുന്നാള്‍ റാസ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതായിരിക്കും.

തുടര്‍ന്ന് നടക്കുന്ന ഇടവക വികാരിയുടെ യാത്രയപ്പ് സമ്മേളനവും, ബ്രിസ്റ്റോള്‍ ഇടവകയെ കഴിഞ്ഞ 3 വര്‍ഷകാലം പുരോഗതിയുടെ ഉന്നതിയില്‍ എത്തിച്ച, ആത്മീയ കാര്യങ്ങളില്‍ ഇടവക ജനങ്ങളെ കൂടുതല്‍ ഒത്തുചേര്‍ത്ത പള്ളിയുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും സാധാരണ വിശ്വാസികളുടെ പ്രാതിനിധ്യം  ഉറപ്പുവരുത്തിയ നല്ല ഇടയന്‍ എന്ന് വിശേഷിപ്പിക്കാവുന്ന , ഫാ .മാത്യു എബ്രഹാം ( ബോബി അച്ചന്‍) തന്നെ ഏല്പിച്ച ചുമതല 100 % കളങ്കരഹിതമായീ ചെയ്ത ആത്മീയ ഗുരു തന്റെ 3 വര്‍ഷത്തെ ബ്രിസ്റ്റോള്‍ ഇടവകയുടെ സേവനം അവസാനിപ്പിച്ചു പുതിയ ഇടവകയായ പൂള്‍ ആന്‍ഡ് പോര്‍ട്‌സ്മൗത്ത് ഇടവകയിലേക്ക് ഇടവക വികാരിയായി ചുമതല ഏറ്റെടുക്കുകയാണ്...

പ്രസ്തുത യാത്രയപ്പ് സമ്മേളനത്തില്‍ H.G. Dr. Youhanon Mar Demetrios മെട്രോപൊളിറ്റയും ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഇടവകയിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കുന്നതാണ്. വി. ദിവ്യ മാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, യാത്രയപ്പ് സമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാ നല്ല സഭാ വിശ്വാസികളെയും ബ്രിസ്റ്റോള്‍ ഇടവക സ്വാഗതം ചെയ്യുന്നു.

വാർത്ത : വിനോദ് ഉമ്മൻ 

 

 




കൂടുതല്‍വാര്‍ത്തകള്‍.