CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 6 Seconds Ago
Breaking Now

മാഞ്ചസ്റ്റർ റീജിയൺ ബൈബിൾ കലോത്സവം 22 ഞായറാഴ്ച; കലാവാസനയുടെ മാറ്റുരക്കുവാനെത്തുന്നവരെ സ്വീകരിക്കാൻ സ്‌കന്തോർപ്പ് കാത്തിരിക്കുന്നു....

സ്‌കന്തോർപ്പ്: കലാരൂപങ്ങളിലൂടെ ദൈവം വീണ്ടും അവതരിപ്പിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവത്തിന്റെ റീജിയണൽ തലത്തിലുള്ള മത്സരങ്ങൾ പുരോഗമിക്കവേ, മാഞ്ചസ്റ്റർ റീജിയണിലെ ബൈബിൾ കലോത്സവം ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ Kimberly Performing Arts Centre , South Leys Campus, 99 , Enderby Road , Scunthorpe , DN172JL - ൽ വച്ച് നടക്കും. 

രാവിലെ 9 മണിക്ക് വി. കുർബാനയോടെ ആരംഭിക്കുന്ന പരിപാടികളിൽ ദിവ്യബലിക്ക് ശേഷം ആഘോഷപൂർവ്വമായ ബൈബിൾ പ്രതിഷ്ഠ നടക്കും. തുടർന്ന് നാല് വിശുദ്ധരുടെ പേരുകളാണ് തിരിച്ചിട്ടുള്ള നാല് സ്റ്റേജുകളിലായി കലാപരിപാടികൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യം വേദിയുടെ സമീപത്തായി ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാനെത്തുന്നവർക്കായി മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും. 

വൈകീട്ട് 6 മണിയോട് കൂടി നടക്കുന്ന സമാപനസമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. സ്‌കന്തോർപ്പ് വിശ്വാസ സമൂഹത്തിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തൊരുമയിലും പങ്കാളിത്തത്തിലുമാണ് ഈ കലാദിനം യാഥാർഥ്യമാകുന്നത്.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും:       

ജിമ്മിച്ചൻ ജോർജ്:  07402157888 

ഡൊമിനിക് സെബാസ്റ്റ്യൻ: 07830205860 

വാർത്ത: ഫാ. ബിജു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.