CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 31 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പ്രഥമ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഇനി ഒരാഴ്ച ; എട്ട് റീജിയനുകളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

വിശ്വാസികള്‍ക്ക് ഇനി ആത്മാഭിഷേകത്തിന്റെ നാളുകള്‍

വിശ്വാസികളുടെ ഹൃദയത്തിൽ ദൈവാനുഗ്രഹത്തിൽ പെരുമഴ പെയ്യുന്ന അഭിഷേകദിനങ്ങൾക്ക്‌ തുടക്കമാവുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിശ്വാസികൾക്കായി ഒരുക്കുന്ന പ്രഥമ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുന്നു. 22ന് ഗ്ളാസ്ഗോയിൽ ആരംഭിച്ചു 29ന് ലണ്ടനിൽ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിൾ കൺവൻഷനുകൾ എട്ടു റീജിയനുകളിലും ക്രമീകരിച്ചിരിക്കുന്നത്.

സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സേവ്യർഖാൻ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകൾ നയിക്കുന്നത്. രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ചു വൈകീട്ട് ആറ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഏകദിനധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിലെ നടക്കുന്ന ധ്യാനത്തിൽ അതാത് റീജിയനിലുൾപ്പെട്ട എല്ലാ വി. കുർബാനകേന്ദ്രങ്ങളിലെയും കുടുംബങ്ങൾ പങ്കെടുക്കുവാനുള്ള സന്മനസ് കാണിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. കുട്ടികൾക്ക് അവധിയായതിനാലും ധ്യാനത്തെ കുറിച്ച് മാസങ്ങൾക്ക് മുൻപേ തന്നെ അറിയിച്ചിരുന്നത് കൊണ്ടും എല്ലാവരുടെയും പങ്കാളിത്തം ധ്യാനത്തിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകും. റീജിയണൽ ഡയറക്റ്റേഴ്‌സിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ഓരോ റീജിയണിലെ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ നേതൃത്വം അറിയിച്ചു. 

22 ഒക്ടോബർ, ഗ്ലാസ്‌ഗോ:

Motherwell Civic Centre (Concert Hall & Theatre), Windmill hill Street , Motherwell ML11AB 

23 ഒക്ടോബർ, പ്രസ്റ്റൺ:

St. Alphonsa Cathedral Preston , St Ignatius Church, St Ignatius' Square, Preston PR1 1TT 

24 ഒക്ടോബർ, മാഞ്ചസ്റ്റർ:

The Sherdian Suite , 371 Oldham Rd, Manchester M40 8RR            

25 ഒക്ടോബർ, കേംബ്രിഡ്ജ്:

Cathedral of St . John The Baptist 

Cathedral House , Unthank Road , Norwich , NR22PA 

26 ഒക്ടോബർ , കവൻട്രി:

New Bingly Hall , 1 Hockley Circus , Birmingham B185PP 

27 ഒക്ടോബർ , സൗത്താംപ്റ്റൻ:

Bournemouth Life Centre Ltd, 713 Wimborne Rd, Bournemouth BH9 2AU 

28 ഒക്ടോബർ, ബ്രിസ്റ്റോൾ:

Corpus christi rc high school, TY Draw Rd, Liswane , Cardiff , CF236XL 

29 ഒക്ടോബർ, ലണ്ടൻ:

Allianz Park , Greenlands Lanes , Hendon , London , NW41RL 

വാർത്ത: ഫാ. ബിജു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.