CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 22 Seconds Ago
Breaking Now

യുകെകെസിഎയ്ക്ക് അഭിമാന മുഹൂർത്തം; പ്രഥമ യുകെ ക്നാനായ വനിതാ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു....

ബിർമിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ സുവർണ്ണ താളുകളിൽ രചിക്കപ്പെടുന്ന അഭിമാന മുഹൂർത്തം. യുകെയിലെ ക്നാനായ എല്ലാ വനിതകളെയും ചേർത്തിണക്കി യൂണിറ്റ് തലത്തിൽ ഒരു വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ക്നാനായ വിമൻസ് ഫോറത്തിന് ദേശീയ തലത്തിൽ കേന്ദ്ര കമ്മിറ്റി രൂപീകൃതമായി. 

പ്രഥമ ക്നാനായ വിമൻസ് ഫോറം ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് മാൻ യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലിയുടെ പത്നി ടെസി ബെന്നി മാവേലിയാണ്. ബിർമിങ്ഹാം യൂണിറ്റംഗമാണ്.

ജനറൽ സെക്രട്ടറിയായി ഹംബർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ ആശാരിപ്പറമ്പിലും ട്രഷററായി ഹംബർസൈഡ് യൂണിറ്റിലെ മോളമ്മ ചെറിയാൻ മുഴുവഞ്ചേരിയിലിനെയും തിരഞ്ഞെടുത്തു.

വൈസ് ചെയർപേഴ്‌സൺ ആയി കാർഡിഫ് ആൻഡ് ന്യൂപോർട്ട് യൂണിറ്റിലെ മിനു തോമസ് പന്നിവേലിയും ജോയിന്റ് സെക്രട്ടറിയായി വൂസ്റ്റർ യൂണിറ്റിലെ മിനി ബെന്നി ആശാരിപ്പറമ്പിലും ജോയിന്റ് ട്രഷറർ ആയി ജെസി ബൈജു ചൂരവേലിൽ കുടിലിനെയും തിരഞ്ഞെടുത്തു.

യുകെകെസിഎ ആസ്ഥാനമന്ദിരത്തിലായിരുന്നു വിമൻസ് ഫോറം സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രഥമ വനിതാ ഫോറം കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും യുകെകെസിഎ സെൻട്രൽ കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും നേർന്നു.

വാർത്ത: സഖറിയാ പുത്തൻകളം     




കൂടുതല്‍വാര്‍ത്തകള്‍.