CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 3 Seconds Ago
Breaking Now

ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരുക്കത്തിൽ യുകെകെസിഎ ... യുകെകെസിഎ ബാഡ്മിന്റൺ നവംബർ നാലിന്; ഇത്തവണ വനിതാ ഡബിൾസ് മത്സരവും....

ബിർമിങ്ഹാം: യുകെകെസിഎയുടെ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസ് മത്സരവും ഉൾപ്പെടുത്തി. തുടക്കം എന്ന നിലയിൽ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിൾസ് മത്സരം. യൂണിറ്റ് അതിരുകൾ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളിൽ രണ്ട് വനിതകൾ ചേർന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്. 

പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, ജൂനിയേഴ്‌സ് എന്നിങ്ങനെ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ട്രെൻഡ്ഹാം ഹൈസ്‌കൂളിൽ രാവിലെ ഒൻപതരയ്ക്ക് ബാഡ്മിന്റൺ മത്സരം ആരംഭിക്കും. ഒക്ടോബർ 29ന് മുൻപ് ടീമുകൾ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 


രജിസ്‌ട്രേഷൻ ഫീ മെൻസ് ഡബിൾസ്- 20 പൗണ്ട്, മിക്സഡ് ഡബിൾസ്, വനിതാ ഡബിൾസ്: 10 പൗണ്ട്, ജൂനിയേഴ്‌സ് (12 മുതൽ 15 വരെ) - 5 പൗണ്ട്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സക്കറിയാ പുത്തൻകളം, ജോ. ട്രഷറർ ഫിനൈൽ കളത്തിൽകോട്, അഡ്‌വൈസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 

വാർത്ത: സഖറിയാ പുത്തൻകളം  

    




കൂടുതല്‍വാര്‍ത്തകള്‍.