CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 22 Seconds Ago
Breaking Now

ക്രിസ്തുമസ്സിനെയും പുതുവർഷത്തെയും വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങുന്നു ; കരോൾ ഡിസംബർ 8 , 9 ( വെള്ളി ,ശനി), മലയാളം കുർബാന 16 ശനിയാഴ്ച , ക്രിസ്തുമസ് സംഗമം ജനുവരി 2 , ചൊവാഴ്ച....

സന്ദർലാൻഡ്: ക്രിസ്തുമസിനെ വരവേല്ക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദർശനവും ഡിസംബർ 8,9 ( വെള്ളി, ശനി ) ദിവസങ്ങളിൽ നടക്കും. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 16 ശനിയാഴ്ച നടക്കുന്ന മലയാളം കുർബാനയും, പുതുവർഷത്തെ പ്രാർത്ഥനകളോടെ വരവേൽക്കാൻ ഡിസംബർ 31 ശനിയാഴ്ച വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും സമാപിക്കുന്നു. പ്രാർത്ഥനാനിർഭരമായ ശുശ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

ജനുവരി 2 ചൊവാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തിൽ സീറോ മലബാർ ചാപ്ലയിൻ ബഹു. ഫാ. സജി തോട്ടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും . സെ. ജോസെഫ്സ് ചർച്ച് വികാരി ബഹു. ഫാ. മൈക്കിൽ മക്കോയ് മുഖ്യാതിഥിയായിരിക്കും . 

ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. മലയാളം കുർബാന ഡിസംബർ 16 ശനി , 10.30 am @ സെ. ജോസെഫ്സ് ചർച്ച്, സന്ദർലാൻഡ്, SR4 6HP

പുതുവർഷ ദിവ്യബലി - ഡിസംബർ 31 ഞായർ , 11.45 pm @ സെ. ജോസെഫ്സ് ചർച്ച്, സന്ദർലാൻഡ്, SR46HP

ക്രിസ്തുമസ് സംഗമം : ജനുവരി 2, ചൊവ്വാഴ്ച , 5.30 pm മുതൽ @ സെ. ജോസെഫ്സ്, പാരിഷ് സെന്റർ, സന്ദർലാൻഡ്, SR4 6HP 

വാർത്ത: മാത്യു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.