CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 11 Seconds Ago
Breaking Now

ആത്മീയ ഉണർവേകി "എറൈസ്‌ ബ്രിസ്റ്റോൾ " നാളെ. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകും......

ബ്രിസ്റ്റോൾ: ദേശഭാഷാവ്യത്യാസമില്ലാതെ വിശ്വാസികൾക്ക് ആത്മീയ അഭിഷേകം ചൊരിഞ്ഞുകൊണ്ട്‌ ബ്രിസ്റ്റോൾ കേന്ദ്രീകരിച്ച് സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്‌ട്രീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന "എറൈസ് ബ്രിസ്റ്റോൾ" നാളെ(10/12/17) ഞായറാഴ്ച നടക്കും.സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും.

ലോക സുവിശേഷവത്ക്കരണരംഗത്ത് ദൈവിക സ്നേഹത്തിൽ അധിഷ്ഠിതമായി നിലനിന്നുകൊണ്ട് കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ തരണം ചെയ്ത് വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി പ്രായഭേദമന്യേ നിരവധിയായ ശുശ്രൂഷകൾ ദേശഭാഷാ വ്യത്യാസമില്ലാതെ നടത്തിവരുന്നു.

എറൈസ് ബ്രിസ്റ്റോൾ എന്ന പൂർണ്ണമായും ഇംഗ്ലീഷിലുള്ള ധ്യാനവും രോഗശാന്തി ശുശ്രൂഷയും നാളെ സെന്റ് വിൻസെന്റ് ഡി പോൾ ചർച്ചിൽ ഉച്ചകഴിഞ്ഞ്‌ 2 മുതൽ ആരംഭിക്കും. ജപമാലയോടെ ആരംഭിക്കുന്ന ധ്യാനവും രോഗശാന്തി ശുശ്രൂഷയും വി.കുർബാന,വചനപ്രഘോഷണം,ദിവ്യകാരുണ്യ ആരാധന എന്നിവയോടെ രാത്രി 7ന് സമാപിക്കും. സ്പിരിച്വൽ ഷെയറിങിനും കുമ്പസാരത്തിനും സൗകര്യമുണ്ടായിരിക്കും.പരിശുദ്ധാത്മ അഭിഷേകത്താൽ ശക്തമായ വിടുതലും, രോഗശാന്തിയും, ജീവിതനവീകരണവും സാധ്യമാകുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രീസ്‌ ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്

ST.VINCENT DE PAUL RC CHURCH

EMBLETON ROAD

SOUTHMEAD

BRISTOL

BS10 6DS.

കൂടുതൽ വിവരങ്ങൾക്ക്

Deacon JOSEPH PHILIP 07912413445

GEORGE THARAKAN 07811197278.

വാർത്ത: ബാബു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.