CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 55 Seconds Ago
Breaking Now

ജിഷ വധക്കേസ് ; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം,പത്തുവര്‍ഷം,ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചി ലക്ഷം രൂപ പിഴയും വിധിച്ചു

ജിഷ വധക്കേസില്‍ കേരളം കാത്തിരുന്ന വിധി വന്നു.പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ.ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം,പത്തുവര്‍ഷം,ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചി ലക്ഷം രൂപ പിഴയും വിധിച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി .

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ് .കുറ്റകൃത്യം നടന്ന് 19 മാസത്തിന് ശേഷമാണ് പ്രതിയ്ക്ക് കോടതി ജീവപര്യന്തം വിധിച്ചത്.

2016 ഏപ്രില്‍ 28ന് വൈകീട്ട് കുറുപ്പംപടി വട്ടോളിപ്പിടിയിലെ വീട്ടില്‍ വച്ചാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്.ഒന്നര മാസത്തോളം പോലീസ് പ്രതിയ്ക്കായി ശക്തമായ അന്വേഷണമാണ് നടത്തിയത് .ഒടുവില്‍ ജൂണ്‍ 14ന് തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.മാര്‍ച്ച് 13ന് വിചാരണ തുടങ്ങിയത് .

അത്യപൂര്‍വ്വമായ കുറ്റം ചെയ്ത പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.പ്രതിക്കെതിരെ ദൃക്‌സാക്ഷികളില്ലെന്നും തെളിവ് കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ശാസ്ത്രീയ തെളിവിലൂടെ പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു.ഒടുവില്‍ നീതി കിട്ടിയിരിക്കുകയാണ് ജിഷയുടെ കുടുംബത്തിന് .പ്രതിയ്‌ക്കെതിരെ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.