CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 16 Seconds Ago
Breaking Now

മൂന്ന് വര്‍ഷക്കാലം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; 13-കാരിയുടെ ദുരിതം കണ്ട അമ്മ നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്

പിതാവിന്റെ പീഡനങ്ങളെത്തുടര്‍ന്ന് മാനസികമായ തളര്‍ന്ന 8-ാം ക്ലാസുകാരി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി അധികൃതര്‍

ഇയാളെയൊക്കെ പിതാവ് എന്ന് വിളിക്കാമോയെന്ന് അറിയില്ല! മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് 13 വയസ്സുള്ള മകളെ തുടര്‍ച്ചയായി പീഡിപ്പിച്ച 45-കാരന്‍ അറസ്റ്റിലായത്. മൂന്ന് വര്‍ഷക്കാലമായി അരങ്ങേറിയ പീഡന പരമ്പര ഒരു സുഹൃത്താണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

കൂട്ടുകാരി പറഞ്ഞ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മയെ വിളിച്ച് അറിയിച്ചെങ്കിലും ഇവര്‍ വിശ്വസിച്ചില്ല. ഇതേക്കുറിച്ച് ആരോടും പരാതിപ്പെടാന്‍ കൂട്ടാക്കിയില്ല. പക്ഷെ ഞായറാഴ്ച ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടതോടെയാണ് സംഭവം കേസായത്. ഒരു സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്യുന്ന ഭര്‍ത്താവിനെതിരെ ഭാര്യ കേസ് കൊടുക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും, ചൂഷണം ചെയ്തതിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിതാവിന്റെ പീഡനങ്ങളെത്തുടര്‍ന്ന് മാനസികമായ തളര്‍ന്ന 8-ാം ക്ലാസുകാരി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പല തവണ ആത്മഹത്യക്ക് ശ്രമിച്ച കുട്ടിക്ക് ചികിത്സ നല്‍കിവരികയാണ്.

പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് രാമേശ്വര്‍ ഇവാന്തെ എന്നയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായി ഈ ശിക്ഷാവിധി. ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് ഈ ക്രൂരത ആവര്‍ത്തിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.