CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 7 Seconds Ago
Breaking Now

3000 കോടി മുടക്കി റെയില്‍വേ 12 ലക്ഷം സിസിടിവികള്‍ സ്ഥാപിക്കുന്നു

11,000 ട്രെയിനുകളിലും 8500 റെയില്‍വെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണു നീക്കം

ട്രെയിനില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യന്‍ റെയില്‍വേ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തയാറെടുക്കുന്നു.

11,000 ട്രെയിനുകളിലും 8500 റെയില്‍വെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണു നീക്കം. ഇതിനായി കേന്ദ്ര ബഡ്ജറ്റില്‍ 3000 കോടി രൂപ നീക്കി വയ്ക്കുമെന്നാണു റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ 50 ട്രെയിനുകളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.