CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 21 Seconds Ago
Breaking Now

കാര്‍ യാത്രക്കിടെ ഭര്‍ത്താവ് മൂത്രമൊഴിക്കാന്‍ ഇറങ്ങി; കാറില്‍ ഇരുന്ന ഭാര്യയെ വലിച്ചിഴച്ച് പുറത്തിറക്കി ലൈംഗിക പീഡനത്തിന് ഇരയാക്കി; നാലംഗ സംഘം അറസ്റ്റില്‍

കാറിന്റെ നമ്പര്‍ പ്ലെയിറ്റ് ശ്രദ്ധിച്ച് രേഖപ്പെടുത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്

ഹരിയാനയില്‍ ലൈംഗിക പീഡന വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവരികയാണ്. ഇതിനിടെയാണ് നാലംഗ സംഘം ഒരു സ്ത്രീയെ കാറില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തുന്നത്. യുവതിയുടെ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാര്‍ നിര്‍ത്തിയ സമയത്തായിരുന്നു അക്രമികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

ഞായറാഴ്ച രാത്രി ഗുരുഗ്രാമിലായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു 22-കാരി. ചടങ്ങില്‍ പങ്കെടുത്ത് ഭര്‍തൃസഹോദരന്റെ കാറിലാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ മൂത്രമൊഴിക്കാനായി കാര്‍ നിര്‍ത്തി ഭര്‍ത്താവ് പുറത്തിറങ്ങി. ഇതിനിടെ മറ്റ് രണ്ട് കാറുകള്‍ ഇവിടെ എത്തി. ഇതില്‍ നിന്നും നാല് പേര്‍ പുറത്തിറങ്ങി.

എന്തിനാണ് വാഹനം നിര്‍ത്തിയതെന്നാണ് ചോദിച്ച് ഇവര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇവരുടെ ബംഗ്ലാ ഭാഷ തിരിച്ചറിഞ്ഞതോടെ തര്‍ക്കമായി. പ്രതികളില്‍ ഒരാള്‍ കാറില്‍ യുവതിയെ കണ്ടതോടെ ഇവരെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. മറ്റ് മൂന്ന് പ്രതികള്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടിനിര്‍ത്തി. ബഹളം വെച്ചാല്‍ ഭര്‍ത്താവിനെയും തന്നെയും കൊല്ലുമെന്ന് പറഞ്ഞായിരുന്നു പീഡനം.

പീഡനത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. പക്ഷെ ഒരു കാറിന്റെ നമ്പര്‍ പ്ലെയിറ്റ് ശ്രദ്ധിച്ച് രേഖപ്പെടുത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. ദേശ്‌വീര്‍, ധര്‍മ്മേന്ദര്‍, പവന്‍ എന്നിവരെ കൂടാതെ സംഘത്തിലുണ്ടായ സഞ്ജീത്താണ് യുവതിയെ പീഡിപ്പിച്ചത്. നാല് പേരെയും പോലീസ് പിടികൂടി.




കൂടുതല്‍വാര്‍ത്തകള്‍.