CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 10 Seconds Ago
Breaking Now

വേൾഡ് പീസ് മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍

ബോൺമൗത്ത്‌ : പീഡാനുഭവത്തിന്റെ‍ ഓർമ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്‍ വിട്ടകന്ന് ദൈവ സ്നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്ക്കിക ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ - സൗത്താംപ്റ്റൻ റീജിയണിനു കീഴിലുള്ള പൂള്‍-ബോൺമൗത്ത്‌ മിഷന്റെ  ഈ വർഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചർച്ചിൽ (കിന്സതന്‍, 46 Durdells Avenue, BH11 9EH) വച്ച് 2018 ഫെബ്രുവരി 16, 17, 18 തീയതികളില്‍ നടത്തുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പാസ്റ്ററല്‍ കോർഡിനേറ്ററുമായ റവ. ഫാ. ടോണി പഴയകളവും, വേൾഡ്  പീസ്‌ മിഷന്‍ ചെയർമാനും പ്രശസ്ത സംഗീതസംവിധായകനും, ഫാമിലി കൗൺസിലറും മുന്‍ അദ്ധ്യാപകനുമായ ശ്രീ. സണ്ണി സ്റ്റീഫനും ചേർന്നാണ്  ധ്യാനം നയിക്കുന്നത്. യുവജനങ്ങൾക്കായി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ശ്രീ. ടോം കുന്നുംപുറം (ഇന്ത്യ), WPM യൂത്ത് അപ്പോസ്തല്‍ ജെയിക് റോയിയും (യുകെ) ചേർന്ന് ക്ലാസ്സുകള്‍ നയിക്കുന്നു. ഗാനശുശ്രൂഷകൾക്ക്  ജിയോ (ആള്ഡ(ര്‍ ഷോട്ട്) നേതൃത്വം നൽകുന്നു.

ജീവിതസ്പർശിയായ വചനവിരുന്നിലൂടെ മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ പ്രാർത്ഥനയിലൂടെ അതിജീവിച്ച് ദൈവീക സമാധാനവും ആത്മീയസന്തോഷവും നേടുവാന്‍ വേൾഡ്പീസ്‌ മിഷന്‍ ടീം നയിക്കുന്ന ഈ ആത്മവിശുദ്ധീകരണ ധ്യാനം, കുടുംബങ്ങൾക്ക് ഉണർവ്വും , പ്രാർത്ഥനാജീവിതത്തിന് ആഴവും പ്രകാശവും നൽകുന്നതാണെന്നും , ഈ നോമ്പുകാല ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ജീവിതം അനുഗ്രഹദായകമാക്കണമെന്നും, പൂള്‍ സീറോമലബാര്‍ കമ്മ്യുണിറ്റി ഡയറക്ടറും ക്രൈസ്റ്റ് ദി കിംഗ് ചർച്ച് വികാരിയുമായ റവ.ഫാ. ചാക്കോയും, സീറോ മലബാര്‍ സൌത്താംപ്ടന്‍ റീജിയണിന്റെ ഡയറക്ടറുമായ റവ.ഫാ. ടോമി ചിറയ്ക്കല്‍ മണവാളനും സംയുക്തമായി അഭ്യർത്ഥിക്കുന്നു.

കുമ്പസാരത്തിനും കൗൺസിലിംഗിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.

തുടർന്നുള്ള ധ്യാനങ്ങള്‍ ബ്രിസ്റ്റോൾ റീജിയണിലാണ്. ഫെബ്രുവരി19,20 തീയതികളില്‍ സ്വാൻസിയിലും , 24,25 തീയതികളില്‍ ന്യൂപോർട്ടിലും , മാർച്ച് രണ്ടാം തീയതി ബാത്തിലും, മാർച്ച് 3, 4 തീയതികളില്‍ ഗ്ലോസെസ്റ്ററിലും, 10, 11 തീയതികളില്‍ ടോണ്ടനിലും , 16, 17 തീയതികളില്‍ കാർഡിഫിലും , 18-നു ഷെൽട്ടൻഹാമിലും , 20, 21 തീയതികളില്‍ WSMലും, 23, 24 തീയതികളില്‍ ബ്രിസ്റ്റോളിലും, 25ന് ഇയോവിലുമാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങൾക്ക് 

നോബിള്‍ തെക്കേമുറി  ( 0780 490 5278 )

ഷാജി തോമസ്‌  ( 0773 773 6549 )

റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) - ( 0786 270 1046 )

ജോർജ് സൈമണ്‍ ( 0786 139 2825 )

ജോസ് ചെലച്ചുവട്ടില്‍ ( 0789 781 6039 )

സണ്ണി സ്റ്റീഫന്‍ ( 0740 477 5810 )

വാർത്ത: ജോൺ കെ. ജെ 




കൂടുതല്‍വാര്‍ത്തകള്‍.