CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 54 Seconds Ago
Breaking Now

കാതില്‍ കിടന്ന കമ്മലുകള്‍ മോഷ്ടിക്കാന്‍ വലിച്ചു; ഒരു ചെവിയിലെ കമ്മല്‍ കീറിപ്പോയി; രണ്ടാമത്തെ കമ്മലിനൊപ്പം കാതും പറിഞ്ഞ് പോയി; സഹതാപം മാത്രം കാണിച്ച് ജനക്കൂട്ടം

ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന

മോഷ്ടാക്കള്‍ എപ്പോള്‍ എവിടെ സാധാരണക്കാരനെ അക്രമിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റാത്ത കാലമാണ്. വെസ്റ്റ് ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് 47-കാരിയായ വന്ദന ശര്‍മ്മയ്ക്ക് ഇത്തരമൊരു പിടിച്ചുപറി നേരിടേണ്ടി വന്നത്. എന്നാല്‍ കാതില്‍ കിടന്ന കമ്മലിനൊപ്പം ഒരു ചെവി കൂടിയാണ് മോഷ്ടാവ് പിടിച്ചുപറിച്ച് കീറിയെടുത്തത്.

ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന. ബസില്‍ വന്നിറങ്ങിയ ഇവരെ പിന്നില്‍ നിന്നെത്തിയ മോഷ്ടാവാണ് അക്രമിച്ചത്. പിന്നില്‍ ചെവിയില്‍ കിടന്ന കമ്മല്‍ പിടിച്ചുപറിക്കാനായിരുന്നു മോഷ്ടാവ് ശ്രമിച്ചത്. ഇടത് കാതില്‍ നിന്നും കമ്മല്‍ പറിഞ്ഞ് പോയെങ്കിലും വലത് ചെവിയിലെ കമ്മല്‍ ഒറ്റയടിക്ക് കിട്ടിയില്ല. ഇതോടെ മോഷ്ടാവ് കൂടുതല്‍ ശക്തിയോടെ വലിച്ചതോടെ കാത് അപ്പാടെ പറിഞ്ഞ് പോവുകയായിരുന്നു.

20-കളില്‍ പ്രായമുള്ള വ്യക്തിയാണ് മോഷ്ടാവെന്ന് വന്ദന പറഞ്ഞു. നിമിഷങ്ങള്‍ക്കിടെയാണ് സംഭവങ്ങള്‍ ഉണ്ടായത്. ചെവി പറിഞ്ഞ് പോയതിന്റെ വേദനയില്‍ കുറച്ച് നേരത്തേക്ക് ശബ്ദം പോലും നഷ്ടമായി. സഹായത്തിനായി ബഹളം കൂട്ടാന്‍ പോലും സാധിച്ചില്ല. ചെവി പൊത്തിപ്പിടിച്ച് നിലത്തേക്ക് ഇരുന്നുപോയെന്ന് വന്ദന വ്യക്തമാക്കി. കണ്ണില്‍ നിന്നുമാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്.

പരിസരത്തുള്ള സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ളവര്‍ ഒന്ന് സഹായിക്കുക പോലും ചെയ്യാതെ വന്നതോടെ വന്ദന ഒറ്റയ്ക്കാണ് അടുത്തുള്ള ആശുപത്രിയിലേക്ക് നടന്ന് പോയത്.




കൂടുതല്‍വാര്‍ത്തകള്‍.