CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 57 Seconds Ago
Breaking Now

അഗതി മന്ദിരത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 60 പേര്‍ ; അവയവ കടത്തെന്ന് ആരോപണം ; സ്വന്തമായി സെമിത്തേരിയും

കഴിഞ്ഞ 7 വര്‍ഷമായി അഗതികളായ വയോധികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

ഒരു മാസത്തിനിടെ 60 അന്തേവാസികള്‍ മരിച്ചതോടെ കാഞ്ചിപുരം ഉരിതമേരൂരിലെ സെന്റ് ജോസഫ് അഗതി മന്ദിരത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം. അവയവ കച്ചവടമുണ്ടോയെന്നും സംശയം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 60 പേര്‍ മരിച്ചതായി കണ്ടെത്തിയത്. ഇവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടക്കുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ വൈദീകന്‍ ഫാ ആര്‍വി തോമസ് പറഞ്ഞു.

കഴിഞ്ഞ 7 വര്‍ഷമായി അഗതികളായ വയോധികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. മൂന്നൂറിലേറെ അന്തേവാസികള്‍ ഉണ്ട്.കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പോയ ആംബുലന്‍സില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞു. വാഹനത്തിനുള്ളില്‍ വയോധികയായ സ്ത്രീയേയും പുരുഷനേയും കൂടാതെ മൃതദേഹവും കണ്ടെത്തി. തുടര്‍ന്നാണ് മന്ദിരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രണ്ടുദിവസമായി സാമുഹിക ക്ഷേമ വകുപ്പ് അധികൃതരും റവന്യൂവകുപ്പ് അധികൃതരും പോലീസും ഇവിടെ പരിശോധന നടത്തി.അന്തേവാസികളെ ഉടനെ ഇവിടെ നിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ പോലീസിനോട് ആവശ്യപ്പെട്ടു.സംസ്‌കാരം നടത്താന്‍ ഇവിടെ തന്നെ സെമിത്തേരിയുള്ളതിലും നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.