CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 48 Seconds Ago
Breaking Now

ഹിന്ദുക്കള്‍ക്ക് 18 കുട്ടികളെങ്കിലും ചുരുങ്ങിയത് വേണമെന്ന് ബിജെപി എംഎല്‍എ

പറഞ്ഞത് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട പരിപാടിയില്‍ !!

ജനസംഖ്യാ വര്‍ദ്ധനവിന്റെ പേരില്‍ രാജ്യം ശ്വാസം മുട്ടുമ്പോള്‍ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഒരു വിഭാഗം. ഇതിനിടെ ചിലര്‍ വര്‍ഗീയത ചിന്തിച്ച് ജനസംഖ്യാ വര്‍ദ്ധനവ് വേണമെന്ന് ആഹ്വാനം ചെയ്യുകയാണ്. ജനസംഖ്യ കൂട്ടാന്‍ ഹിന്ദുക്കള്‍ ശ്രമിക്കണമെന്നാണ് ബിജെപി എംഎല്‍എ പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സെയ്‌നിയാണ് ഹിന്ദു ദമ്പതികള്‍ ചുരുങ്ങിയത് 18 കുട്ടികളെയെങ്കിലും സൃഷ്ടിക്കണമെന്ന് പ്രസ്താവിച്ചത്. രാജ്യത്ത് കുട്ടികളെ ജനിപ്പിക്കുന്നതില്‍ എന്തെങ്കിലും നിയമം നടപ്പാക്കും വരെ ഇത് തുടരണമെന്നും ഒരു പൊതുയോഗത്തില്‍ പങ്കെടുക്കവെ എംഎല്‍എ ആഹ്വാനം ചെയ്തു. ഹിന്ദുക്കള്‍ സ്വതന്ത്രരാണ്. നിയമം വരുംവരെ കുട്ടികളെ ജനിപ്പിച്ച് കൊണ്ടിരിക്കണം, വിക്രം സെയ്‌നി പ്രഖ്യാപിച്ചു. രണ്ട് കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞപ്പോള്‍ നിര്‍ത്താമെന്നായിരുന്നു ഭാര്യയുടെ നിലപാടെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. എന്നാല്‍ താന്‍ ഇത് സമ്മതിച്ചില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെന്നും മുസ്ലീങ്ങള്‍ പാകിസ്ഥാനില്‍ പോകണമെന്നും പറഞ്ഞ് വിവാദങ്ങളില്‍ പെട്ട നേതാവാണ് സെയ്‌നി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.