CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 35 Seconds Ago
Breaking Now

നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകർമ്മങ്ങൾ റെക്സം രൂപതയിലെ രണ്ടു കുർബാന സെന്ററുകളിലായി നടത്തപ്പെടുന്നു .

യേശുദേവൻ  എളിമയുടെയും വിനയത്തിന്റെയും സന്ദേശം നൽകി കുരുത്തോലയും ഏന്തി ജെറുസലേം വീദിയിലൂടെ കഴുതപ്പുറത് യാത്ര ചെയ്ത ആ സ്നേഹയാത്ര ഓർമ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാൾ ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനയും കുരുത്തോലവിതരണവും മാർച് 25  നു അഞ്ചുമണിക്ക് സെന്റ് ജോസഫ് ചർച് കോൾവിൻബെയിൽനടത്തുന്നു . 

അഡ്രസ്  ST JOSEPH  CHURCH , COLWYN BAY . LL 29 7  LG .

എളിമയുടെ സന്ദേശം നൽകി ഈശോ തമ്പുരാൻ തൻറെ ശിഷ്യൻ മാരുടെ  കാൽക്കൽ കഴുകി മുത്തി വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നൽകിയതിന്റെ ഓർമ്മ പുതുക്കുന്ന കാൽകഴുകൽ  ശുസ്രൂഷയും , അന്ധ്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കൽ മറ്റു തിരുകർമ്മങ്ങളും മാർച് 29  വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാർട്ട് ചർച് ഹാർഡനിൽ നടത്തുന്നു .

അഡ്രസ്  സെക്രെറ്റ് ഹാർട്ട് ചർച്  ഹാർഡിന് . CH 53 DL .

മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവൻ മരക്കുരിശിൽ ഹോമിച്ചതിന്റെ ഓർമ്മ പുതുക്കുന്ന  സഹനത്തിന്റെ പതിന്നാലാം സ്ഥലം മാർച് 30 നു  രാവിലെ 9 .45 നു  പന്ഥാസഫ് കുരുശുമലയിൽ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .

അഡ്രസ്   Monastery Rd, Pantasaph, Holywell CH8 8PE     

ലോകത്തിനു പ്രത്യാശയുടെ സന്ദേശം നൽകികൊണ്ട് യേശുദേവൻ ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മപുതുക്കുന്ന വുശുദ്ധ കുർബാനയും  ഈസ്റ്റർ തിരുകർമ്മങ്ങ ലും മാർച്ച്  31  ശനിയാഴിച്ച  4 .30 നു ഹാർഡൻ ചർച്ചിൽ നടത്തപ്പെടുന്നു .

മാർച് 26 തിങ്കൾ വൈകിട്ട് ആറുമുതൽ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാർഡൻ പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ് .റെക്സം രൂപതയിലെ വിശുദ്ധ വാര തിരുകർമ്മങ്ങളിൽ രൂപതാ കോർഡിനേറ്റർ  ഫാദർ റോയ് കോട്ടക്കുപുറം  എസ്, ഡി , വി   മറ്റു  രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നൽകുന്നതാണ് . ഈ വിശുദ്ധ വാര തിരുകർമ്മങ്ങളിൽ ഭക്തിപൂർവം പങ്കുചേർന്നു നല്ലൊരു ഉയിർപ്പു തിരുന്നാളിനായി ഒരുങ്ങുവാൻ എല്ലാ വിശ്വാസികളെയും  സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു. രൂപത കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം SDV  -07853533535




കൂടുതല്‍വാര്‍ത്തകള്‍.