CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 42 Seconds Ago
Breaking Now

യുപിയിലെ പരാജയത്തിന് യോഗി ആദിത്യനാഥിനെ ട്രോളി കര്‍ണാടക മുഖ്യമന്ത്രി ; ഇനി ഇങ്ങോട്ട് ഉപദേശിക്കുന്നത് കുറയ്ക്കൂവെന്ന് !!

യുപിയില്‍ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ ബിജെപിയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടി സിദ്ധരാമയ്യയ്ക്ക് കൈയ്യില്‍ കിട്ടിയ വടിയായി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ചില വാക്കു തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുപിയില്‍ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ ബിജെപിയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടി സിദ്ധരാമയ്യയ്ക്ക് കൈയ്യില്‍ കിട്ടിയ വടിയായി.

യുപിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പരാജയത്തെ പരിഹസിച്ച് സിദ്ധരാമയ്യ കൃത്യ സമയത്ത് തിരിച്ചടിച്ചു. കര്‍ണാടകയെ വികസനത്തിന്റെ പേരില്‍ ഉപദേശിക്കൂന്നത് കുറയ്ക്കാനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ പറയുന്നത്.

സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും നേടിയത് ചരിത്രപരമായ വിജയമാണ്. അവരെ അഭിനന്ദനം അറിയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയിലെ നിയമസഭാ തിരെഞ്ഞടുപ്പ് പ്രചാരണത്തിനു വേണ്ടി യോഗി ആദിത്യനാഥ് ഇതിനകം തന്നെ രണ്ടു തവണ സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടയില്‍, സിദ്ധരാമയ്യയും ആദിത്യനാഥും ട്വിറ്ററിലും പ്രസംഗവേദികളിലും പരസ്പരം  വിമര്‍ശിച്ചിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.