CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വി. മൂറോൻ വെഞ്ചെരിപ്പും പ്രതിനിധി സംഗമവും തിങ്കളാഴ്ച പ്രസ്റ്റൺ കത്തീഡ്രലിൽ...

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ അടുത്ത ഒരു വർഷത്തേക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കുവാനുള്ള വി. തൈലത്തിന്റെ (മൂറോൻ) കൂദാശാകർമ്മം തിങ്കളാഴ്ച (മാർച്ച്  19 )  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടക്കും. രാവിലെ 11 മണിക്ക് രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വിവിധ കുർബാന സെന്ററുകളിൽ നിന്നുള്ള കമ്മിറ്റിയംഗങ്ങളുടെയും സാനിധ്യത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാന മധ്യേയാണ് തൈലം വെഞ്ചെരിപ്പ് നടക്കുന്നത്. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വർഗീയ മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനം കൂടിയാണ് തിങ്കളാഴ്ച. രൂപറാത്തയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും അല്മായരും അഭിവന്ദ്യ പിതാവിന് തിരുനാൾ ആശംസകൾ അർപ്പിക്കും. വിവിധ സുഗന്ധകൂട്ടുകളുടെ പരിമളമിശ്രിതം ഒലിവുതൈലത്തിൽ കലർത്തി കൂദാശ ചെയ്യുന്നതാണ് വി. തൈലമായി അറിയപ്പെടുന്നത്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണ് ഈ തൈലം ഉപയോഗിക്കുന്നത് വഴി സഭയിൽ നടക്കുന്നത്. 

വി. കുർബാനയെ തുടർന്ന് ഉച്ച കഴിഞ്ഞു 2  മണിക്ക് പ്രസ്ബിറ്ററൽ കൗൺസിൽ (വൈദിക സമിതി) സമ്മേളനം നടക്കും. രണ്ടര മണിക്ക് വൈദികസമിതിയുടെയും വിവിധ കുർബാന സെന്ററുകളിൽ നിന്ന് എത്തിച്ചേർന്നിരിക്കുന്ന കൈക്കാരൻമാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. നാല് മണിയോട് കൂടി യോഗം അവസാനിക്കും.  വി. കുർബാനയിലേക്കും തുടർന്ന് നടക്കുന്ന സമ്മേളനങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.