CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 25 Seconds Ago
Breaking Now

എമര്‍ജന്‍സി വാര്‍ഡിലേക്ക് കൊടുത്തുവിട്ട പിറന്നുവീണ ഇരട്ടകുഞ്ഞുങ്ങളെ ജ്യേഷ്ഠത്തി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞു; ചെന്നുവീണത് സിറിഞ്ചുകള്‍ നിറഞ്ഞ മാലിന്യക്കൂമ്പാരത്തില്‍

ശോഭയ്ക്ക് കേള്‍വിക്കുറവുള്ളതായി അജലയുടെ ഭര്‍ത്താവും വ്യക്തമാക്കി.

ജനിച്ചുവീണ ഇരട്ടക്കുഞ്ഞുങ്ങളെ അമ്മായി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞു. ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഡോക്ടര്‍മാര്‍ പറഞ്ഞത് മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് ദുരന്തത്തിന് ഇടയാക്കിയത്. കുഞ്ഞുങ്ങളെ താഴേക്ക് എറിഞ്ഞ ശോഭാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് മനസ്സിലാക്കാതെ ചെയ്തു പോയതാണ് ഇതെന്നാണ് വിവരം. ഒരു കുഞ്ഞ് സംഭവസ്ഥലത്ത് മരിച്ചു. രണ്ടാമന്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലും. 

മാധേപുര ജില്ലയില്‍ താമസിച്ച് വന്നിരുന്ന അജലാ ദേവിയാണ് ഏഴ് മാസം ഗര്‍ഭം ധരിച്ചിരിക്കവെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവിടെ വെച്ച് ഡോക്ടര്‍മാര്‍ കുട്ടിയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്തു. ജനിച്ചുവീണ ഇരട്ടക്കുട്ടികള്‍ ഭാരക്കുറവ് മൂലം ഗുരുതരാവസ്ഥയിലായിരുന്നു.കുട്ടിക്കളെ അജലയുടെ ജ്യേഷ്ഠത്തി ശോഭാ ദേവിക്കാണ് ഡോക്ടര്‍മാര്‍ കൈമാറിയത്. എമര്‍ജന്‍സി വാര്‍ഡിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റിനെ കാണിക്കാനായി നിര്‍ദ്ദേശം. 

എന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ശോഭയ്ക്ക് മനസ്സിലായില്ല. ഇതോടെയാണ് ഇവര്‍ കുഞ്ഞുങ്ങളെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത്. ആശുപത്രിയില്‍ ഉപയോഗിച്ച സൂചിയും, സിറിഞ്ചും, പ്ലാസ്റ്റിക് കുപ്പികളും, മറ്റ് മെഡിക്കല്‍ മാലിന്യങ്ങളും നിറഞ്ഞിരുന്ന ഇടത്തേക്കാണ് കുട്ടികളെ എറിഞ്ഞത്. ശോഭ കുട്ടികളെ വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍ പെട്ടവരാണ് സംഭവം അധികൃതരെ അറിയിച്ചത്. ഇതോടെ കുട്ടികളെ രക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ കുതിച്ചെത്തി. എന്നാല്‍ ഒരു കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. 

ഒരു കുഞ്ഞ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും കുട്ടികള്‍ മരിച്ചെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ശോഭയ്ക്ക് കേള്‍വിക്കുറവുള്ളതായി അജലയുടെ ഭര്‍ത്താവും വ്യക്തമാക്കി. ഇതാകാം കുട്ടികളെ വലിച്ചെറിയാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.