CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 29 Seconds Ago
Breaking Now

വൈദ്യുതി ബന്ധം കട്ടായി ; ബിഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ടോര്‍ച്ച് അടിച്ച് യുവതിയ്ക്ക് ശസ്ത്രക്രിയ

കറണ്ട് പോകുമ്പോള്‍ പകരം ഉപയോഗിക്കാന്‍ ഇവിടെ ജനറേറ്ററോ മറ്റ് സംവിധാനങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി ബന്ധം നിലച്ചതോടെ യുവതിയ്ക്ക് ടോര്‍ച്ച് അടിച്ച് ശസ്ത്രക്രിയ നടത്തി. ബിഹാറിലെ സദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ടോര്‍ച്ച് അടിച്ച് യുവതിയുടെ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. കറണ്ട് പോകുമ്പോള്‍ പകരം ഉപയോഗിക്കാന്‍ ഇവിടെ ജനറേറ്ററോ മറ്റ് സംവിധാനങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഇത്തരത്തില്‍ ആശുപത്രിയില്‍ വൈദ്യുതി ബന്ധം കട്ടാകുന്ന സമയങ്ങളില്‍ ടോര്‍ച്ച് ഉപയോഗിച്ചാണ് ശസ്ത്രക്രിയകളും മറ്റ് കാര്യങ്ങളും നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ടോര്‍ച്ച് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ടോര്‍ച്ചുപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

യുപിയില്‍ കഴിഞ്ഞ വര്‍ഷം സമാന രീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നാവോ ആശുപത്രിയില്‍ മുപ്പതോളം രോഗികളുടെ കണ്ണ് വൈദ്യുതി ഇല്ലാത്തതിനാല്‍ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തി. സംഭവം വിവാദമായതോടെ ആശുപത്രി മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.