CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 23 Minutes 38 Seconds Ago
Breaking Now

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരം മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ശനിയാഴ്ച വരെ

അബര്‍ഡീന്‍: സ്കോട്ട്ലൻഡിൽ  യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മാര്‍ച്ച് 24 ശനി വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും മാര്‍ച്ച് 25 ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിന്റെ പ്രാധാന്യം നല്‍കി പ്രഭാത നമസ്‌ക്കാരവും റവ,റാാദര്‍ എല്‍ദോസ് കക്കാടന്‍ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് ഇസ്രയേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു,സ്വര്‍ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ ഓശന ദാവിദിന്റെ പുത്രന് ഓശാന എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും കുരുത്തോല വാഴ്ത്തല്‍ ശുശ്രൂഷകളും കുരുത്തോല വിതരണവും തുടര്‍ന്നു അനുഗ്രഹ പ്രഭാഷണം,ആശിര്‍വാദം എന്നിവ ഉണ്ടായിരിക്കും.

മാര്‍ച്ച് 26,27 തായതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക് കുമ്പസാരവും 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും ഉണ്ടായിരിക്കും.

മാര്‍ച്ച് 27 തീയതി ചൊവ്വ 6.30 മുതല്‍  സൺ‌ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു. അപ്പോള്‍ എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.

മാര്‍ച്ച് 28 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയും പെസഹയുടെ ശുശ്രൂഷകളും പെസബ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും,

മാര്‍ച്ച 30 വെളളിയാഴ്ച രാവിലെ 7 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍

രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ സ്മരണയായ ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30 രാവിലെ 7 മണിക്ക്  പ്രഭാത നമസ്‌കാരവും സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷയും സ്ലീബാവന്ദനം,സ്ലീബാ ആഘോഷം,കബറടക്ക ശുശ്രൂഷ തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷഏപിച്ച് ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു  ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

മാര്‍ച്ച് 31 ശനിയാഴ്ച വൈകുന്നേരം 6 നുഉയര്‍പ്പുപെരുന്നാള്‍

നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31 വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു "നിങ്ങള്‍ ഭയപ്പെടേണ്ട്,കുരിശില്‍ തറയ്ക്കപ്പെട്ട ശേശു തമ്പുരാന് അവര്‍ പറഞ്ഞ പ്രകാരം ഉയര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം ഉയര്‍പ്പുപെരുന്നാള്‍ പ്രത്യേക ശുശ്രൂഷകളും വി കുര്‍ബാനയും സ്ലീബാ ആഘോഷം സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവവാരത്തിന്റെ എല്ലാ ശുശ്രൂകളിലും വി കുര്‍ബാനയിലും കുടുംബസമേതം വന്നു സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ സ്കോട്ട്ലാൻഡിലും അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് റവ.ഫാ എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കുന്നു.

പള്ളിയുടെ വിലാസം

st Clements Episcopal church,Mastrick Drive,AB 16 6 AF,Aberdeen,Scotland,UK

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി- റവ ഫാ. എബിന്‍ മാര്‍ക്കോസ്-07736547476

സെക്രട്ടറി- രാജു വേലംകാല-07789411249

ട്രഷറര്‍-ജോണ്‍ വര്‍ഗീസ്- 07737783234 

വാർത്ത: രാജു വേലംകാല 




കൂടുതല്‍വാര്‍ത്തകള്‍.