CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 11 Seconds Ago
Breaking Now

മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മൂന്നു വര്‍ഷം കൊണ്ട് ചിലവാക്കിയത് 3755 കോടി രൂപ

1,656 കോടി രൂപയാണ് ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ വിനയോഗിച്ചത്

മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി 3755 കോടി ചിലവഴിച്ചതായി വിവരാവകാശ റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തിനിടെ ഇത്രയും തുക കേന്ദ്ര സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, അച്ചടി മാധ്യമങ്ങള്‍ എന്നിവ കൂടാതെ ഔട്ട്‌ഡോര്‍ പരസ്യത്തിനു വേണ്ടിയും കൂടിയാണ് 3755 കോടി രൂപ ചെലവഴിച്ചത്. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലമാണ് ചോദ്യത്തിന് മറുപടി നല്‍കിയത്. ഗ്രേറ്റര്‍ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വറാണ് ഇതു സംബന്ധിച്ച് അറിയാനായി അപേക്ഷ സമര്‍പ്പിച്ചത്.

1,656 കോടി രൂപയാണ് ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ വിനയോഗിച്ചത്. ഇവയില്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി എന്നിവയിലെ പരസ്യങ്ങളാനുള്ളത്. അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 1698 കോടി രൂപയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയ ഓട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി 399 കോടി രൂപയും ചെലവാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.