CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 27 Seconds Ago
Breaking Now

ക്ഷേത്രത്തിനു സമീപത്തുള്ള നിധികണ്ടെത്താന്‍ വൃദ്ധനെ നരബലി കൊടുത്തു

പ്രതികള്‍ നാല് പേരും ചേര്‍ന്ന് കമുകിന്‍ തോട്ടത്തില്‍ പശുവിനു പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ കഴുത്തറുത്തു ബലി നല്‍കുകയായിരുന്നു

ക്ഷേത്രത്തിനു സമീപത്തുള്ള നിധികണ്ടെത്താന്‍ വൃദ്ധനെ നരബലി കൊടുത്തു. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായികിനെ(68) ആണു ബലി നല്‍കിയത്. കര്‍ണ്ണാടകയിലെ ഷിമൊഗ്ഗയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് രങ്കപ്പ, മഞ്ചുനാഥ, ശേഖരപ്പ, ഘോഷ് കപൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഏഴിനു ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയില്‍ അഞ്ചനപുരയിലെ കമുകിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിനു സമീപം നിധിയുണ്ടെന്നും ഇതു ലഭിക്കണമെങ്കില്‍ നരബലി നടത്തണമെന്നും ഇവിടുത്തെ ക്ഷേത്ര പൂജാരി കൂടിയായ ശേഖരപ്പയാണ് പറയുന്നത്. തുടര്‍ന്ന് പ്രതികള്‍ നാല് പേരും ചേര്‍ന്ന് കമുകിന്‍ തോട്ടത്തില്‍ പശുവിനു പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ കഴുത്തറുത്തു ബലി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി.

തുടര്‍ന്ന് പിതാവിന്റെ മരണത്തില്‍ മകന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഘോഷ് പീറിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്തത്

 




കൂടുതല്‍വാര്‍ത്തകള്‍.