CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 34 Minutes 19 Seconds Ago
Breaking Now

ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാർഷീക ധ്യാനം ബെഡ്ഫോർഡിൽ ശനിയും ഞായറും.

ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ ബെഡ്ഫോർഡിൽ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളിൽ (ശനി,ഞായർ) നടത്തപ്പെടും. ബെഡ്ഫോർഡ്  കേരള ക്രിസ്ത്യൻ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്. 

ഉപവിയിലും, പ്രാർത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തിൽ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു നൽകുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകൾ ഏറെ സഹായകരമാവും. 

കരുണയുടെ വാതിൽ സദാ തുറന്നിരിക്കുന്ന സ്നേഹപിതാവായ യേശുവിങ്കലേക്കു നമ്മുടെ ഹൃദയവും മനസ്സും ചേർത്തു വെച്ച്  തിരുവചനം ശ്രവിക്കുവാനും, അതിലൂടെ ദൈവ കൃപ പ്രാപിക്കുവാനും ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ  വിശുദ്ധവാരം ആശംശിക്കുകയും ചെയ്യുന്നു.

കിഡ്സ് ഫോർ കിങ്ഡം സെഹിയോൻ യു കെ ടീം കുട്ടികൾക്കായി  ശുശ്രുഷകൾ ഒരുക്കുന്നതാണ്.  വിശുദ്ധ കുർബ്ബാനയും  കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.    

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

വർഗ്ഗീസ് ജോസഫ്: 07712476521, യൂജിൻ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957   

ധ്യാന സമയം:- 

മാർച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതൽ വൈകുന്നേരം 17:00 വരെ  

മാർച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00  മുതൽ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:

Our Lady Of Catholic Church,Kempston,MK42 8QB




കൂടുതല്‍വാര്‍ത്തകള്‍.